തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി
മസ്തിഷ്കം ഒന്നിച്ചുചേർന്ന ബ്രസീലിയൻ സയാമീസ് ഇരട്ടകളെ ബ്രിട്ടീഷ് ന്യൂറോ സർജന്റെ സഹായത്തോടെ വിജയകരമായി വേർപെടുത്തി. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ പീഡിയാട്രിക് സർജൻ ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയിൽ മൂന്ന് വയസ്സുള്ള ബെർണാഡോയും ആർതർ ലിമയും ഏഴ് ഓപ്പറേഷനുകൾക്ക് വിധേയരായി.
അവസാന ശസ്ത്രക്രിയയ്ക്കിക്കായി വേണ്ടിവന്നത് 27 മണിക്കൂറാണ്. ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ ചാരിറ്റിയായ ജെമിനി അൺട്വൈൻഡ് ആണ് ശസ്ത്രക്രിയക്കായി ധനസഹായം ചെയ്തത്. ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയ എന്നാണ് അവർ വ്യക്തമാക്കുന്നത്.
ലണ്ടനിലെയും റിയോയിലെയും ശസ്ത്രക്രിയാ വിദഗ്ധർ സിടി, എംആർഐ സ്കാനുകൾ അടിസ്ഥാനമാക്കി മാസങ്ങളോളം ട്രയൽ ടെക്നിക്കുകൾ നോക്കിയിരുന്നു. ലോകത്ത് ആദ്യമായി, വ്യത്യസ്ത രാജ്യങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധർ വെർച്വൽ റിയാലിറ്റി വഴി ശസ്ത്രക്രിയയിൽ പങ്കാളിയാവുകയും ചെയ്തു.
കുട്ടികൾക്ക് എന്തെങ്കിലും അപകടമുണ്ടാകും മുമ്പ് ശരീരഘടന മനസിലാക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നത് വളരെ മികച്ചതാണ് എന്നും ഇത്തരം കാര്യങ്ങൾ ശസ്ത്രക്രിയാ വിദഗ്ധർക്ക് എത്രത്തോളം ആശ്വാസകരമാണെന്നും ഡോക്ടർ പറയുന്നു.
27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി 15 മിനിറ്റിലായി നാല് ഇടവേളകൾ മാത്രമാണ് എടുത്തതെന്ന് ഡോക്ടർ ജീലാനി പറയുന്നു. എന്തായാലും വേർപെടുത്തിയ ഇരട്ട ആൺകുട്ടികൾ സുഖം പ്രാപിച്ചു വരുന്നു.
Story highlights- Conjoined twins separated in a 27-hour surgery