നീ പതിയെ വാരി കഴിച്ചോ, എനിക്ക് വേറെ ടെക്‌നിക്ക് ഉണ്ട്- ചിരിപടർത്തി ഇരട്ടകളുടെ ചോറൂണ്

August 7, 2022

കുട്ടികളുടെ രസകരമായ കാഴ്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ വളരെയേറെ പ്രേക്ഷകരുണ്ട്. ചെറുപ്പകാലത്തിന്റെ ഭംഗിയും രസവും അതേപടി പകർത്താനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഇപ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ, ഇരട്ട കുട്ടികൾ ചോറുണ്ണുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഹാർഡ് വർക്കും സ്മാർട്ട് വർക്കും എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിലത്തിരുന്ന് ഇലയിൽ സാധ്യ കഴിക്കുകയാണ് ഇരട്ടകളായ ആൺകുട്ടികൾ. ഒരു വയസ് പ്രായമാണ് കുട്ടികൾക്ക്. ഒരാൾ വളരെ ബുദ്ധിമുട്ടി ഇലയിൽ നിന്നും വാരി കഴിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അടുത്തയാളാണ് രസികൻ. വേഗത്തിൽ വേഗത്തിൽ ഇലയിൽ നിന്നും നക്കി കഴിക്കുകയാണ് ഈ കക്ഷി. സഹോദരന്റെ നിലയിലേക്ക് നോക്കിയിട്ട് ഇടക്ക് കൈകൊണ്ട് വാരികഴിക്കുന്നുമുണ്ട് ഈ വിരുതൻ. വളരെ രസകരമായ ഈ കാഴ്ച വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു.

Read Also; ‘അച്ഛനമ്മമാർ ജോലിക്ക് പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം’- താരമായി ആലപ്പുഴ കളക്ടർ

കുരുന്നുകളുടെയും മുതിർന്നവരുടേയുമടക്കം രസകരമായ ഇത്തരം വിഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ലോകത്തിന്റെ ഏതറ്റത്ത് നടക്കുന്ന വിഡിയോകളും ഞൊടിയിടയിൽ നമുക്കരികിൽ എത്തുന്നതിനാൽ വളരെ വേഗത്തിലാണ് ഇത്തരം കൗതുക വിഡിയോകൾ വൈറലാകുന്നതും. അടുത്തിടെ ചിരിപടർത്തി മറ്റൊരു ഇരട്ട സഹോദരങ്ങളുടെ വിഡിയോ വൈറലായി മാറിയിരുന്നു.

വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക – https://www.facebook.com/kunjuvavaz/videos/536549211580083

വിഡിയോയിൽ രണ്ട് കുരുന്നുകളെയാണ് കാണുന്നത്. ഒരാൾ ബെഡിൽ കിടക്കുന്നതും മറ്റയാൾ അരികിൽ ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. കിടക്കുന്ന കുഞ്ഞിന്റെ വായിൽ പാസിഫയർ വെച്ചിട്ടുണ്ട്. എന്നാൽ അടുത്തിരിക്കുന്ന കുട്ടി എഴുന്നേറ്റിരുന്ന് കരയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അടുത്ത് കിടക്കുന്ന സഹോദരന്റെ പാസിഫയറിൽ നോക്കികൊണ്ടാണ് ഈ കുരുന്ന് കരയുന്നത്. ഇടയ്ക്ക് എല്ലായിടത്തേക്കും ഒന്ന് നോക്കിയ ശേഷം, ബെഡിൽ കിടക്കുന്ന സഹോദരന്റെ കണ്ണുകൾ സ്വന്തം കൈകൊണ്ട് അടച്ചുപിടിക്കുന്നതും അവന്റെ വായിൽ നിന്ന് പാസിഫയർ എടുത്ത് സ്വന്തം വായിൽ വയ്ക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

Story highlights- Video of twins eating