‘കാറ്റു വന്നൂ കള്ളനെ പോലെ..’; മനംകവരുന്ന ആലാപന മാധുര്യവുമായി ദേവനക്കുട്ടി

August 7, 2022

കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ..

എന്നും പ്രേക്ഷക ഹൃദയങ്ങളിൽ പ്രത്യേകം ഒരിടം ഈ മനോഹര ഗാനത്തിനുണ്ട്. ഒരു സന്തോഷവും ആശ്വാസവുമൊക്കെ പകരുന്ന ഗാനമാണിത്. കരകാണാക്കടൽ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മയുടെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഈ ഗാനം പി സുശീലാമ്മയാണ് ആലപിച്ചിരിക്കുന്നത്. എക്കാലത്തെയും മലയാളികളുടെ പ്രിയഗാനങ്ങളിൽ മുൻപന്തിയിലുള്ള ഗാനവുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ മിടുക്കി ദേവന.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ ദേവന സി കെ പ്രിയഗാനം പാടി എത്തിയിരിക്കുകയാണ്. ഈണവും താളവുമെല്ലാം അതേപടി പകർത്തി ദേവന പാടിയപ്പോൾ പാട്ടുവേദിയും അക്ഷരാർത്ഥത്തിൽ മയങ്ങി പോയി. അത്ര മനോഹരമായാണ് ഈ കുഞ്ഞുമിടുക്കി ആലപിച്ചത്. കണ്ണൂർ സ്വദേശിനിയാണ് ദേവന സി കെ. പാട്ടിനോടുള്ള വിധികർത്താക്കളുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു.

Read Also: അന്നും ഇന്നും ഒരുപോലെ; വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയതാരം ഗോപിക, ഒരു മാറ്റവും ഇല്ലല്ലോയെന്ന് ആരാധകർ

അതേസമയം, സംഗീതാശ്വാദകര്‍ക്ക് മനോഹരമായ പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. നിഷ്‌കളങ്കത നിറഞ്ഞ കുരുന്ന് വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ടും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2-ഉം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്. പാട്ടുവേദിയിലെ വിശേഷങ്ങൾക്ക് പുറമെ മ്യൂസിക് ഉത്സവ് എന്ന ആഘോഷരാവും ടോപ് സിംഗർ പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയിട്ടുണ്ട്.

Story highlights- devana c k quarter final performance