മത്സരം കടുക്കുന്ന പാട്ടുവേദിയിൽ അഴകിയ രാവണനിലെ അഴകുള്ള പാട്ടുമായി ദേവനന്ദ

August 11, 2022

കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ‘അഴകിയ രാവണൻ.’ മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിലെ ഗാനങ്ങളൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്നും മലയാളികൾ മൂളുന്നതാണ് ചിത്രത്തിലെ ഗാനങ്ങളൊക്കെ. മലയാളികളുടെ ഗൃഹാതുരമായ ഓർമ്മകളെ തഴുകിയുണർത്തുന്ന ഗാനമാണ് ചിത്രത്തിലെ “വെണ്ണിലാ ചന്ദനക്കിണ്ണം..”

സിനിമയിലെ മറ്റൊരു മനോഹരമായ ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ് പാട്ടുവേദിയുടെ പ്രിയ പാട്ടുകാരി ദേവനന്ദ. ഹരിഹരനും കെ.എസ്.ചിത്രയും ചേർന്നാലപിച്ച “ഓ ദിൽറുബ..” എന്ന ഗാനമാണ് ദേവനന്ദക്കുട്ടി വേദിയിൽ ആലപിച്ചത്. വിദ്യാസാഗർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. അതിമനോഹരമായാണ് ദേവനന്ദ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ആലാപനം കൊണ്ട് വിസ്‌മയം തീർക്കുന്ന പാട്ടുകാരിയാണ് ദേവനന്ദ. വേറിട്ട മനോഹരമായ ശബ്‌ദത്തിനുടമയായ ഈ കൊച്ചു ഗായികയ്ക്ക് വലിയ പ്രശംസയാണ് പലപ്പോഴും വേദിയിലെ ജഡ്‌ജസ് നൽകാറുള്ളത്. കെ.എസ് ചിത്രയുടെ അവിസ്‌മരണീയമായ ഗാനങ്ങൾ വേദിയിൽ സ്ഥിരമായി പാടാറുള്ള ദേവനന്ദ ആ ഗാനങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയത്. ഇപ്പോൾ വീണ്ടുമൊരു കെ.എസ്.ചിത്രയുടെ ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് ദേവനന്ദ.

Read More: വേദിയിൽ പാട്ടിന്റെ സദ്യ വിളമ്പിയ ശ്രീഹരിക്ക് ഇരട്ടി മധുരമുള്ള സംഗീത സമ്മാനം നൽകി ഗായിക അനുരാധ ശ്രീറാം

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ് പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.

Story Highlights: Devananda beautiful song from azhakiya ravanan