വേദിയിൽ പാട്ടിന്റെ സദ്യ വിളമ്പിയ ശ്രീഹരിക്ക് ഇരട്ടി മധുരമുള്ള സംഗീത സമ്മാനം നൽകി ഗായിക അനുരാധ ശ്രീറാം

August 10, 2022

അനുഗ്രഹിക്കപ്പെട്ട പാട്ടുകാരനാണ് ശ്രീഹരി. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്‌ട ഗായകൻ കൂടിയാണ് ഈ കൊച്ചു ഗായകൻ. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുണ്ട് ശ്രീഹരി. പലപ്പോഴും കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങളുമായി എത്തി വേദിയെ ഹരം കൊള്ളിക്കാറുള്ള കൊച്ചു ഗായകൻ ഭക്തിസാന്ദ്രമായ ഒരു ഗാനവുമായിട്ടാണ് ഇത്തവണ വേദിയിൽ എത്തിയത്.

‘കിങ്ങിണി’ എന്ന ചിത്രത്തിലെ “മാനസലോല മരതക വർണ്ണ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിക്കുന്നത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് തങ്കപ്പൻ നായരാണ്. കെ.ജെ.യേശുദാസും പി.മധുരിയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നിറഞ്ഞ മനസ്സോടെയാണ് വേദി ശ്രീഹരിയുടെ പാട്ട് കേട്ടത്. മനസ്സ് നിറയ്ക്കുന്ന ആലാപന മികവോടെയാണ് കൊച്ചു ഗായകൻ ഈ ഗാനം പാടിയത്. പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനായ ഈ കുഞ്ഞു ഗായകൻ അതിമനോഹരമായാണ് ഈ ഗാനം ആലപിക്കുന്നത്.

ശ്രീഹരിയുടെ പാട്ടിൽ മനസ്സ് നിറഞ്ഞ ഗായിക അനുരാധ ശ്രീറാം കൊച്ചു ഗായകന് അതീവ ഭക്തി ഉളവാക്കുന്ന മറ്റൊരു ഗാനം പാടി നൽകുകയായിരുന്നു. എസ്.പി.ബാലസുബ്രമണ്യം പാടി അനശ്വരമാക്കിയ “ശങ്കരാ..” എന്ന് തുടങ്ങുന്ന പ്രശസ്‌തമായ ഗാനമാണ് അനുരാധ പാടിയത്. വലിയ കൈയടിയാണ് വേദി ഗായികയുടെ ആലാപനത്തിന് നൽകിയത്.

Read More: “ഈ മനുഷ്യനെയാണല്ലോ തെറ്റിദ്ധരിച്ചത്..”; നടൻ ശ്രീനിവാസന്റെ സ്വതസിദ്ധമായ തമാശകൾ പങ്കുവെച്ച് വേദിയെ പൊട്ടിച്ചിരിപ്പിച്ച് പ്രേംകുമാർ

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. അത്തരത്തിലൊരു നിമിഷമായി മാറുകയായിരുന്നു ഇതും.

Story Highlights: Anuradha sreeram sings a devotional song after sreehari