“ഈ മനുഷ്യനെയാണല്ലോ തെറ്റിദ്ധരിച്ചത്..”; നടൻ ശ്രീനിവാസന്റെ സ്വതസിദ്ധമായ തമാശകൾ പങ്കുവെച്ച് വേദിയെ പൊട്ടിച്ചിരിപ്പിച്ച് പ്രേംകുമാർ

August 10, 2022

നടൻ ശ്രീനിവാസന് വലിയ ജനപ്രീതിയാണ് മലയാള സിനിമയിലുള്ളത്. നടനായും എഴുത്തുകാരനായും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയത് വലിയ സംഭാവനകളാണ്. അവസരോചിതമായ കുറിക്കു കൊള്ളുന്ന തമാശകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയത്തിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്ന അദ്ദേഹം താരങ്ങൾക്കും പ്രേക്ഷകർക്കും ഒരേ പോലെ പ്രിയപ്പെട്ട നടനാണ്.

ഇപ്പോൾ ശ്രീനിവാസന്റെ തമാശകളെ പറ്റി അറിവിന്റെ വേദിയിൽ വാചാലനായിരിക്കുകയാണ് പ്രേംകുമാർ. അവസരോചിതമായ തമാശകളാണ് ശ്രീനിവാസൻ പറയാറുള്ളതെന്നാണ് പ്രേംകുമാർ പറയുന്നത്. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന തമാശകളാണ് അദ്ദേഹം പറയാറുള്ളത്. ഹണിബീ 2 വിന്റെ സമയത്ത് നടന്ന ഒരു തമാശയാണ് പ്രേംകുമാർ വേദിയിൽ ഓർത്തെടുത്തത്.

അതേ സമയം പ്രശസ്‌ത നടൻ ജഗതി ശ്രീകുമാറിനെ പറ്റി പ്രേംകുമാർ വേദിയിൽ പങ്കുവെച്ച കാര്യങ്ങളും പ്രേക്ഷകരുടെയിടയിൽ ശ്രദ്ധേയമായി മാറിയിരുന്നു. അദ്ദേഹം തനിക്ക് പകർന്ന് നൽകിയ ഏറ്റവും വലിയ പാഠമാണ് പ്രേംകുമാർ പങ്കുവെച്ചത്. സ്വന്തം ജീവിതത്തിലെ ടെൻഷൻ മാത്രം ഏറ്റെടുക്കുക എന്നാണ് ജഗതി ശ്രീകുമാർ തന്നോട് പറഞ്ഞതെന്ന് പറയുകയാണ് പ്രേംകുമാർ. ഓരോ മനുഷ്യനും ഒരു ജീവിതത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ടെൻഷന് ഒരു പരിധി ഉണ്ടെന്നും അതിനപ്പുറം ടെൻഷൻ ഒരു മനുഷ്യന് തലയിലേറ്റാൻ കഴിയില്ലെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് നടൻ പ്രേംകുമാർ പറഞ്ഞു. ഇതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

Read More: “അതെ അഖിലേഷേട്ടനാണ്..”; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഓപ്പറേഷൻ ജാവയിലെ ഹിറ്റ് ഡയലോഗ് ഒരു കോടി വേദിയിൽ ആവർത്തിച്ച് ഉണ്ണി രാജ

അതേ സമയം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് പ്രേംകുമാർ. ഒരു സമയത്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടൻ കൂടിയായിരുന്നു താരം. കോമഡി കഥാപാത്രങ്ങൾക്കൊപ്പം നായകനായും പ്രേംകുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.

Story Highlights: Premkumar about sreenivasan