“എൻ ചുണ്ടിൽ രാഗമന്ദാരം..”; സുശീലാമ്മയുടെ ഗാനം അവിശ്വസനീയമായി പാടി ദേവനശ്രീയ

August 19, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയുടെ പ്രിയ പാട്ടുകാരിയാണ് ദേവനശ്രീയ. അതിമനോഹരമായ നിരവധി പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട് ഈ കുഞ്ഞു ഗായിക. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രീയ.

സമൂഹമാധ്യമങ്ങളിൽ ദേവനശ്രീയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ച്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിരിക്കുകയാണ്.

‘കാട്’ എന്ന ചിത്രത്തിലെ “എൻ ചുണ്ടിൽ രാഗമന്ദാരം..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിച്ചത്. വേദ് പാൽ വർമ്മ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. മലയാളികളുടെ പ്രിയ പാട്ടുകാരി പി.സുശീലാമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഗാനം ആലപിച്ച് പാട്ടുവേദിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ദേവനക്കുട്ടി. വലിയ കൈയടിയാണ് വേദിയും ജഡ്‌ജസും ദേവനക്കുട്ടിയുടെ ആലാപനത്തിന് നൽകുന്നത്.

Read More: “ഒരു ഗ്യാപ് കിട്ടിയാൽ അപ്പൊ ഗോളടിക്കണമെന്നാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത്..”; രുചിവേദിയിൽ ചിരി പടർത്തി ശശാങ്കനും താരങ്ങളും

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്. വലിയ ആരാധകവൃന്ദമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്ക് മലയാളി പ്രേക്ഷകർക്കിടയിലുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devanasreeya sings a beautiful susheelamma song