“ഒരു ഗ്യാപ് കിട്ടിയാൽ അപ്പൊ ഗോളടിക്കണമെന്നാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത്..”; രുചിവേദിയിൽ ചിരി പടർത്തി ശശാങ്കനും താരങ്ങളും

August 17, 2022

ഫ്‌ളവേഴ്‌സ് ടിവിയുടെ കുട്ടി കലവറ സീനിയേഴ്‌സിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്‌ട താരമായ ശശാങ്കനാണ് വേദിയിൽ പൊട്ടിച്ചിരി പടർത്തുന്നത്. മത്സരാർത്ഥികളായ താരങ്ങൾക്ക് ഇടിയപ്പവും കടലക്കറിയും ഉണ്ടാക്കുക എന്ന ടാസ്ക്ക് ആയിരുന്നു കിട്ടിയിരുന്നത്. ഓരോ ടീമും വിഭവങ്ങൾക്ക് രസകരമായ പേരുകളും നൽകിയാണ് ഷെഫിന് മുൻപിലേക്കെത്തിച്ചത്. ഇതിനിടയിലായിരുന്നു ശശാങ്കന്റെ രസകരമായ നിമിഷം അരങ്ങേറിയത്.

പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ പുത്തൻ പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പാചകത്തിന്റെ രുചിയ്‌ക്കൊപ്പം ചിരി സദ്യയും പ്രേക്ഷകർക്കായി വിളമ്പുന്ന കുട്ടികലവറ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറിക്കഴിഞ്ഞു.

Read More: “തേടി തേടി ഞാനലഞ്ഞു..”; അവിസ്‌മരണീയമായ ആലാപനവുമായി അസ്‌നക്കുട്ടി, ഇത് വാണിയമ്മ തന്നെയെന്ന് പ്രേക്ഷകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

Story Highlights: Shashankan comedy on kutti kalavara stage

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!