“ഫ്രീ ആണെന്ന് കരുതി രണ്ട് തേങ്ങയൊക്കെ എടുക്കുകാന്ന് വെച്ചാൽ മോശമല്ലേ..”; പാചകത്തിനിടയിൽ വാചക കസർത്തുമായി കുട്ടി കലവറ താരങ്ങൾ

August 19, 2022

ടെലിവിഷൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ കുട്ടി കലവറയിലെ താരങ്ങൾ. മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറ സീനിയേഴ്സിൽ പങ്കെടുക്കുന്നത്. പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയാണ് പരിപാടി. എല്ലാ ശനിയാഴ്ച്ചയും രാത്രി 7 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ഇപ്പോൾ രുചിവേദിയിൽ അരങ്ങേറിയ രസകരമായ ചില നിമിഷങ്ങളാണ് പ്രേക്ഷകരിൽ ചിരിയുണർത്തുന്നത്. എപ്പിസോഡിൽ ഉണ്ടാക്കേണ്ട വിഭവത്തിന്റെ പേര് പറയുകയായിരുന്നു മനോജ് ഗിന്നസ്സ്. ഇടിയപ്പമായിരുന്നു താരങ്ങൾക്ക് ഉണ്ടാക്കേണ്ടിയിരുന്നത്. അതിനൊപ്പം താരങ്ങൾക്ക് ഇഷ്‌ടമുള്ള കറിയും ഉണ്ടാക്കാൻ കഴിയുമെന്ന് പറയുകയായിരുന്നു അവതാരകനായ ഡേയ്ൻ ഡേവിസ്. അതിനിടയിലായിരുന്നു നടൻ ധർമ്മജന്റെ രസകരമായ കമന്റ്റ് വേദിയെ പൊട്ടിച്ചിരിപ്പിച്ചത്.

ഇടിയപ്പവും കറിയും ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങൾ എടുക്കാനായി സ്റ്റോർ റൂമിൽ കയറിയ പലരും രണ്ട് തേങ്ങയുമായിട്ടാണ് ഇറങ്ങിയതെന്ന് ധർമ്മജൻ പറഞ്ഞപ്പോഴേക്കും വേദിയിൽ ചിരി പടരുകയായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ.

Read More: “കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന്..”; വാണിയമ്മയുടെ ഗാനം ആടിയും പാടിയും പ്രേക്ഷക മനസ്സ് കവർന്ന് മേഘ്‌നക്കുട്ടി

സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Story Highlights: Dharmajan funny comment