സ്വാതന്ത്ര്യ ദിനത്തിൽ ഹൈദരാബാദ് പോലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ; ഓപ്പൺ ജീപ്പിലെ യാത്രയും പതാക ഉയർത്തലും-വിഡിയോ

August 15, 2022

ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാർ. രാജ്യത്തെ സാധാരണക്കാരായ ആളുകളും പ്രമുഖരുമൊക്കെ ഒരേ അഭിമാനത്തോടെ ജന്മനാടിന്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുക്കുകയാണ്.

ഇപ്പോൾ മലയാളികൾക്ക് വലിയ അഭിമാനം നൽകുന്ന ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി എത്തിയത് മലയാളത്തിന്റെ സൂപ്പർ താരം ദുൽഖർ സൽമാനാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസാണ് തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ ആവേശത്തിലാണ് മലയാളി ആരാധകർ.

വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വിഡിയോയ്ക്ക് ലൈക്കുമായി രംഗത്ത് വന്നത്. അതിന് ശേഷം ദുൽഖർ പതാക ഉയർത്തുകയും ചെയ്‌തു. ദുൽഖർ തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചത്.

അതേ സമയം ഹർ ഘർ തിരംഗയുടെ ഭാഗമായി പ്രമുഖ താരങ്ങളൊക്കെ വീട്ടിൽ പതാക ഉയർത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ ഖാൻ വീട്ടിൽ പതാക ഉയർത്തുന്നതിന്റെ വിഡിയോ ഇന്ന് രാവിലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. “കുട്ടികൾക്ക് സ്വാതന്ത്യ സമര സേനാനികളുടെ ത്യാഗത്തെയും മഹത്വത്തെയും പറ്റി പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയാണ്. വീട്ടിലെ ഏറ്റവും ചെറിയ ആൾ ദേശീയ പതാക ഉയർത്തിയ നിമിഷം വലിയ അഭിമാനവും സന്തോഷവും ഞങ്ങൾക്ക് നൽകി.” ദേശീയ പതാക ഉയർത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചു കൊണ്ട് താരം ട്വിറ്ററിൽ കുറിച്ചു.

Read More: “ത്യാഗങ്ങളെ പറ്റി കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു..”; വീട്ടിൽ ദേശീയ പതാക ഉയർത്തി ഷാരൂഖ് ഖാൻ, വിഡിയോയ്‌ക്കൊപ്പം ശ്രദ്ധേയമായ കുറിപ്പും

മലയാള സിനിമ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരും വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിന്റെ വിഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Story Highlights: Dulquer salman chief guest for cyberabad police independence day celebrations

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!