“മൗനം പോലും മധുരം..”; വീണ്ടും ജാനകിയമ്മയുടെ ഗാനവുമായി വേദിയിൽ ശ്രുതിമധുരം നിറച്ച് ഹനൂന
പാട്ടുവേദിയെ അദ്ഭുതപ്പെടുത്തുന്ന പാട്ടുകാരിയാണ് ഹനൂന. അതിമനോഹരമായ ശബ്ദത്തിനുടമയായ കുഞ്ഞു ഗായിക പാടിയ ഗാനങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഗാനങ്ങളാണ്. ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച മനോഹരമായ ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് ഹനൂനക്കുട്ടി.
ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഇതിന് മുൻപും വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.
1983 ൽ പുറത്തിറങ്ങിയ ‘സാഗര സംഗമം’ എന്ന ചിത്രത്തിലെ “മൗനം പോലും മധുരം..” എന്ന് തുടങ്ങുന്ന ഗാനമാണ് ഹനൂനക്കുട്ടി വേദിയിൽ ആലപിച്ചത്. കമൽ ഹാസൻ, ജയപ്രദ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത സാമ്രാട്ട് ഇളയരാജയാണ്. ശ്രീകുമാരൻ തമ്പി രചന നിർവഹിച്ച ഈ ഗാനം ജാനകിയമ്മയും ജയചന്ദ്രനും ചേർന്നാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ഈ ഗാനവുമായി എത്തി വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു കൊച്ചു ഗായിക ഹനൂന.
ലോക മലയാളി പ്രേക്ഷകർക്ക് മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ പ്രകടനങ്ങളൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ പ്രിയപ്പെട്ട ഇടമായി മാറിയതാണ് കുഞ്ഞു ഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദി.
കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും അതിഥികളായി എത്തി വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.
Story Highlights: Hanoona sings a beautiful janakiyamma song