“നിലാമലരെ..”; ഫഹദ് ഫാസിൽ സിനിമയിലെ ഗാനം മനസ്സ് നിറഞ്ഞ് പാടി ഹനൂനക്കുട്ടി, കൈയടികളോടെ എതിരേറ്റ് പാട്ടുവേദി

August 25, 2022

പാട്ടുവേദിയെ അദ്ഭുതപ്പെടുത്തുന്ന പാട്ടുകാരിയാണ് ഹനൂന. അതിമനോഹരമായ ശബ്‌ദത്തിനുടമയായ കുഞ്ഞു ഗായിക പാടിയ ഗാനങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഗാനങ്ങളാണ്. ഇപ്പോൾ മലയാളത്തിലെ മനോഹരമായ ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് ഹനൂനക്കുട്ടി.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഇതിന് മുൻപും വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

പ്രശസ്‌ത സംവിധായകൻ ലാൽ ജോസിൻറെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു 2012 ൽ റിലീസ് ചെയ്‌ത ഡയമണ്ട് നെക്ക്ലസ്. ഫഹദ് ഫാസിലിനെ കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട നടനാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രത്തിൽ ഹൃദ്യമായ ഒരു പിടി ഗാനങ്ങളുമുണ്ടായിരുന്നു. അതിലേറ്റവും മനോഹരമായ ഗാനമാണ് “നിലാമലരെ..” എന്ന് തുടങ്ങുന്ന ഗാനം.

വിദ്യ സാഗർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. നിവാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനവുമായി എത്തി വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു കൊച്ചു ഗായിക ഹനൂന.

Read More: “മീനൂട്ടിയോട് ഒരു ചോദ്യം..”; മീനാക്ഷിയെ കുഴപ്പിക്കുന്ന ചോദ്യവുമായി എം.ജി.ശ്രീകുമാർ, ചിരിയോടെ എതിരേറ്റ് പാട്ടുവേദി

കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും അതിഥികളായി എത്തി വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.

Story Highlights: Hanoona sings a beautiful song from fahad fazil movie