മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടമോ..? വൈറലായ ദൃശ്യങ്ങൾക്ക് പിന്നിൽ
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. ഭൂമിയിലെ പല വിസ്മയങ്ങളും മനുഷ്യന്റെ വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കുമെല്ലാം അതീതമാണ്. അത്തരത്തിൽ കാഴ്ചക്കാര്‍ക്ക് അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന ഇന്ത്യയിലെ ഒരിടമാണ് മഹാരാഷ്ട്രയിലെ അംബോലി താഴ്വര. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത് ഇവിടുത്തെ വെള്ളച്ചാട്ടമാണ്. മഴക്കാലത്ത് ഇവിടെ പ്രത്യക്ഷപ്പെടുന്ന നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
അതേസമയം സാധാരണ വെള്ളച്ചാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി താഴെനിന്നും ജലപ്രവാഹം മുകളിലേക്ക് പോകുന്നത് കാണാം. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നതും. ഇവിടെ കാണപ്പെടുന്നത് ഏകദേശം 400 അടി ഉയരമുള്ള വെള്ളച്ചാട്ടമാണ്. ഇതിനടുത്തായി ഒട്ടനവധി ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. ഈ പ്രദേശത്ത് ശക്തമായ കാറ്റ് വീശുന്നതും പതിവാണ്. കാറ്റിന്റെ ശക്തിയിൽ താഴേക്ക് പോകേണ്ട വെള്ളം മുകളിലേക്ക് വരുന്നതാണ് ഇവിടുത്തെ ഏറ്റവും കൗതുകം നിറഞ്ഞ കാഴ്ച. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിൽ വൈറലായിക്കഴിഞ്ഞു.
നേരത്തെയും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുൻപ് ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മഹാരാഷ്ട്രയിലെ പശ്ചിമഘട്ട ശ്രേണിയിലെ നാനേഘട്ടിലെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് അന്ന് സുശാന്ത നന്ദ പങ്കുവെച്ചത്.
Incredible India 🇮🇳!
— Erik Solheim (@ErikSolheim) August 13, 2022
Reverse Waterfalls at Kavalshet point, Maharashtra.
pic.twitter.com/D1s1Hxky0o
Story highlights: Incredible video of waterfall flows upwards