“നീരാടുവാൻ നിളയിൽ നീരാടുവാൻ..”; അവിശ്വസനീയമായി പാടി അക്ഷിത്, എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി ജഡ്‌ജസ്

August 23, 2022

“നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ..”

മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ ഈ ഗാനം ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാവില്ല. ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനമാണിത്. ബോംബെ രവി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ വേദിയെ വിസ്‌മയപ്പെടുത്തി ഈ ഗാനം അവിശ്വസനീയമായി ആലപിച്ചിരിക്കുകയാണ് കൊച്ചു പാട്ടുകാരൻ അക്ഷിത്.

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനങ്ങളാണ് പലപ്പോഴും അക്ഷിത് പാടാനായി തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ വീണ്ടും യേശുദാസിന്റെ മറ്റൊരു ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു ഗായകൻ.

Read More: കലാഭവൻ മണിയുടെ നൊമ്പരപ്പെടുത്തുന്ന പാട്ട് പാടി അറിവിന്റെ വേദിയുടെ മിഴിയും മനസ്സും നിറച്ച് സാജൻ പള്ളുരുത്തി

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Judges huge appaluse for akshith