കലാഭവൻ മണിയുടെ നൊമ്പരപ്പെടുത്തുന്ന പാട്ട് പാടി അറിവിന്റെ വേദിയുടെ മിഴിയും മനസ്സും നിറച്ച് സാജൻ പള്ളുരുത്തി

August 22, 2022

ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി.പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഒട്ടേറെ കഥാപാത്രങ്ങൾക്ക് അദ്ദേഹം വെള്ളിത്തിരയിൽ ജീവൻ നൽകിയിട്ടുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരമായാണ് അദ്ദേഹം ആദ്യമായി സിനിമയിലേക്കെത്തിയതെങ്കിലും പിന്നീട് മലയാളി പ്രേക്ഷകരുടെ നൊമ്പരമായി മാറിയ കുറെയേറെ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് അടക്കമുള്ള ഇതര ഭാഷകളിലും വളരെ കയ്യടി നേടിയ കുറെയേറെ കഥാപാത്രങ്ങളെ അദ്ദേഹം സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്.

ഇപ്പോൾ കലാഭവൻ മാണിയെ പറ്റിയുള്ള ചില ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെയ്ക്കുകയാണ് അനുഗ്രഹീത കലാകാരൻ സാജൻ പള്ളുരുത്തി. നിരവധി വേദികളിൽ ഒരുമിച്ച് കലാപ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നു സാജനും മണിയും. വേദികളിൽ വലിയ ആവേശത്തോടെയാണ് അദ്ദേഹം പാടിയിരുന്നതെന്ന് പറയുകയാണ് സാജൻ പള്ളുരുത്തി.

അതിനോടൊപ്പം തന്നെ മലയാളികൾ നെഞ്ചോടേറ്റിയ കലാഭവൻ മണിയുടെ രണ്ട് നാടൻ പാട്ടുകളും സാജൻ വേദിയിൽ ഫ്‌ളവേഴ്‌സ് ഒരു കോടി പ്രേക്ഷകർക്കായി ആലപിച്ചു. “ആരോരുമാകാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി..” എന്ന പാട്ടാണ് അദ്ദേഹം ആദ്യം പാടിയത്. പിന്നീടാണ് ഏറെ നൊമ്പരമുണർത്തുന്ന “നേരെ പടിഞ്ഞാറ് സൂര്യൻ.” എന്ന പാട്ട് സാജൻ പള്ളുരുത്തി പാടുന്നത്. അറിവിന്റെ വേദിയിലെ ഹൃദ്യമായ ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Read More: “ഐ ഡോണ്ട് ലൈക് റൊമാൻസ്..”; വാചകത്തിനും പാചകത്തിനുമൊപ്പം രുചിവേദിയിൽ ഇനിയൽപ്പം റൊമാൻസ് ആയാലോ..

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Sajan palluruthy sings a beautiful kalabhavan mani song