“ഐ ഡോണ്ട് ലൈക് റൊമാൻസ്..”; വാചകത്തിനും പാചകത്തിനുമൊപ്പം രുചിവേദിയിൽ ഇനിയൽപ്പം റൊമാൻസ് ആയാലോ..

August 20, 2022

ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന കുട്ടി കലവറ സീനിയേഴ്‌സ് വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ഇപ്പോൾ പരിപാടിയുടെ അവതാരകനായ ഡെയ്ൻ ഡേവിസും വേദിയിലെ താരമായ സ്വർണ്ണ തോമസുമുള്ള രസകരമായ ഒരു നിമിഷമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. പാചകവും തമാശകളും നിറഞ്ഞ വേദിയിൽ ഒരു പ്രണയ നിമിഷം സമ്മാനിക്കുകയായിരുന്നു ഇരു താരങ്ങളും. കെജിഎഫിലെ പ്രശസ്‌ത ഡയലോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു ഡയലോഗാണ് ഡെയ്ൻ സ്വർണ്ണയോട് പറയുന്നത്. ഇതോടെ വേദിയിൽ ചിരി പടരുകയായിരുന്നു.

Read More: ഇത് അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ നക്കു നാവേ ചാലാ മുട്ടക്കറി; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് റാഫിയും ടീമും കുട്ടി കലവറ വേദിയിൽ

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് കുട്ടി കലവറയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു ടാസ്‌ക്കാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കുക എന്നുള്ളതായിരുന്നു മത്സരാർത്ഥികൾക്കുള്ള ടാസ്ക്ക്. തങ്ങൾ ഉണ്ടാക്കിയ മുട്ടക്കറിക്ക് നറി സോംബരി മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് റാഫി പറയുന്നത്. അടുത്ത ടീമിന്റെ മുട്ടക്കറിയുടെ പേരായിരുന്നു അതിലും രസകരം. തെലുങ്ക് സിനിമ താരങ്ങളായ അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ മുട്ടക്കറിക്ക് നക്കു നാവേ ചാലാ മുട്ടക്കറി എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പറയുകയാണ് മത്സരാർത്ഥികൾ.

Story Highlights: Funny moment at kutti kalavara stage