“ഇത് നല്ലോണം വറുത്തെടുത്ത ജയിൽ വാർഡൻ കുട്ടൻ പിള്ള..”;വിഭവങ്ങൾക്ക് രസകരമായ പേരുകളുമായി കുട്ടി കലവറ താരങ്ങൾ

August 22, 2022

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഹൃദയത്തിലേറ്റുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ ഏറ്റവും പുതിയ പരിപാടിയായ കുട്ടി കലവറ സീനിയേഴ്‌സ്. പരിപാടിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ഇപ്പോൾ രുചിവേദിയിൽ അരങ്ങേറിയ രസകരമായ ചില നിമിഷങ്ങളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ചപ്പാത്തിയും ചിക്കനും ഉണ്ടാക്കുക എന്നതായിരുന്നു എപ്പിസോഡിൽ താരങ്ങൾക്ക് കിട്ടിയ ടാസ്ക്ക്. വിഭവങ്ങൾ പാചകം ചെയ്‍തതിന് ശേഷം രസകരമായ പേരുകളാണ് അവയ്ക്ക് താരങ്ങൾ നൽകിയത്. ബാസിത്തും ദർശനയും അടങ്ങുന്ന ആദ്യത്തെ ടീമുണ്ടാക്കിയ ചിക്കന് ഐപിസി ചിക്കൺ 302 എന്നും ചപ്പാത്തിക്ക് ഐപിസി ചപ്പാത്തി 123 എന്നുമാണ് പേരിട്ടിരിക്കുന്നതെന്ന് പറയുകയായിരുന്നു താരങ്ങൾ.

ഇതിലും രസകരമായിരുന്നു രണ്ടാമത്തെ ടീമിന്റെ വിഭവങ്ങൾ. ശ്യാമും വൈഗയുമായിരുന്നു ഈ ടീമിലുണ്ടായിരുന്നത്. ജയിൽ വാർഡൻ കുട്ടൻ പിള്ളയെന്നാണ് തങ്ങളുടെ ചിക്കന്റെ പേരെന്നാണ് ശ്യാം പറയുന്നത്. പുള്ളിയോട് നല്ല ദേഷ്യമുള്ളത് കൊണ്ട് നന്നായിട്ട് എണ്ണയിലിട്ട് വറുത്തെടുത്തതാണെന്നും താരം കൂട്ടിച്ചേർത്തു.

Read More: കലാഭവൻ മണിയുടെ നൊമ്പരപ്പെടുത്തുന്ന പാട്ട് പാടി അറിവിന്റെ വേദിയുടെ മിഴിയും മനസ്സും നിറച്ച് സാജൻ പള്ളുരുത്തി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടി കലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

Story Highlights: Kutti kalavara funny moments