പാചകവും വാചകവുമായി മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കുട്ടികലവറയിലെ താരങ്ങൾ അരങ്ങ് വാഴുന്നു

August 12, 2022

പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ പുത്തൻ പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പാചകത്തിന്റെ രുചിയ്‌ക്കൊപ്പം ചിരി സദ്യയും പ്രേക്ഷകർക്കായി വിളമ്പുന്ന കുട്ടികലവറ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറിക്കഴിഞ്ഞു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടികലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒന്നുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Read More: “സിനിമ എന്ന ലക്ഷ്യം നാളെ പൂവണിയുന്നു, കാത്തിരുന്നത് 6 വർഷങ്ങൾ..”; തല്ലുമാലയിൽ അഭിനയിച്ച ഡോക്‌ടറുടെ വിഡിയോ വൈറലാവുന്നു

കുട്ടി കലവറയുടെ കാര്യക്കാരനായി അവതാരകൻ മിഥുൻ തിരികയെത്തിയ എപ്പിസോഡ് വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിരികയെത്തിയ മിഥുനെ ആഘോഷത്തോടെയാണ് വേദിയിലെ താരങ്ങൾ സ്വീകരിച്ചത്.

Story Highlights: Kuttikalavara becomes popular among audience