അമ്മ ഭക്ഷണം വാരിത്തരുമ്പോൾ..- ഹൃദ്യമായ വിഡിയോ പങ്കുവെച്ച് മാളവിക ജയറാം

August 28, 2022

മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ മികച്ച കഥാപത്രങ്ങളെ സമ്മാനിച്ചാണ് നടി പാർവതി കുടുംബജീവിതത്തിലേക്ക് ചേക്കേറിയത്. നടൻ ജയറാമുമായുള്ള വിവാഹശേഷം പാർവതി വെള്ളിത്തിരയിൽ നിന്നും അകന്നുനിന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടിയുടെ വിശേഷങ്ങൾ മക്കളായ കാളിദാസും മാളവികയും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, പാർവതി ഭക്ഷണം വാരിനൽകുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മാളവിക. എത്ര പ്രായമായാലും ‘അമ്മ എല്ലാവർക്കും ഏറെ പ്രിയങ്കരിയാണ്. അമ്മമാർക്ക് മക്കൾ എത്ര വളർന്നാലും കുഞ്ഞുങ്ങൾ തന്നെയുമാണ്. ഹൃദ്യമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ നേടുകയാണ്.

അപരൻ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ജയറാമാണ് പാർവതിയെ വിവാഹം ചെയ്തത്.  നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. 

മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്. അടുത്തിടെ, അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മാളവിക.

Read Also: ഇത് ബ്രഹ്മാണ്ഡ സിനിമ തന്നെ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിം​ഗ് വിഡിയോ പുറത്തിറക്കി

‘മായം സെയ്‌തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക വേഷമിട്ടിരിക്കുന്നത്. അശോക് സെൽവനാണ് നായകനായി എത്തുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.

Story highlights- malavika jayaram and parvathy cute video