സ്രാവുമായി മൽപ്പിടുത്തം നടത്തി യുവാവ്, എന്നാൽ യാഥാർഥ്യം മറ്റൊന്ന്-വിഡിയോ

August 17, 2022

നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ആളുകളെ ആകർഷിക്കാറുള്ളത്. ഒട്ടേറെ സമയം ആളുകൾ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്നത് കൊണ്ട് തന്നെ ചില വിഡിയോകൾ കുറച്ചു പേർക്ക് ഇഷ്‌ടപ്പെട്ട് കഴിഞ്ഞാൽ അത് വളരെ പെട്ടെന്ന് വൈറലാവും.

ഇപ്പോൾ സ്രാവുമായി മൽപ്പിടുത്തം നടത്തുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കടലിലേക്ക് തിരികെ പോവാൻ ശ്രമിക്കുന്ന സ്രാവുമായി മൽപ്പിടുത്തം നടത്തി അതിനെ തിരികെ കരയിലേക്ക് എത്തിക്കാൻ യുവാവ് ശ്രമിക്കുന്നത് പോലെ തോന്നും.

എന്നാൽ യാഥാർഥ്യം മറ്റൊന്നാണെന്നാണ് കണ്ടു നിന്ന ആളുകൾ പറയുന്നത്. സ്രാവിനെ സ്വതന്ത്രമായി അഴിച്ചു വിടാനാണ് അയാൾ ശ്രമിക്കുന്നത്. അയാൾ മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് അബദ്ധത്തിൽ സ്രാവ് കുടുങ്ങിയത്. അയാൾ അതിനെ സ്വതന്ത്രനാക്കി വെള്ളത്തിലേക്ക് വിടാൻ ശ്രമിക്കുകയായിരുന്നു. അയാൾ ഇതിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ പതിഞ്ഞത്.

ഇത്തരം നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് നവ മാധ്യമങ്ങൾ ഓരോ ദിവസവും ഏറ്റെടുക്കാറുള്ളത്. മയിലിന്റെ നിറമുള്ള ഒരു ചിലന്തിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിയത്. ചിലന്തികളിലെ സുന്ദരന്മാരാണ് മയിൽ ചിലന്തികൾ. ‘മയിൽ ടാരാന്റുല’ ഒരു സങ്കൽപ്പമല്ല. നീല രോമങ്ങളുള്ള ഇത്തരത്തിലുള്ള ഒരേയൊരു ഇനമാണുള്ളത്. പോസിലോതെരിയ മെറ്റാലിക്ക അല്ലെങ്കിൽ ‘പീക്കോക്ക് ടരാന്റുല’ ഒരു പഴയ ചിലന്തി ഇനമാണ്. ആന്ധ്രാപ്രദേശിലെ ഇലപൊഴിയും വനമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ.

Read More: “മമ്മൂട്ടി സാർ, നിങ്ങളൊരു യഥാർത്ഥ സൂപ്പർസ്റ്റാർ..”; ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം ജയസൂര്യ

നിർഭാഗ്യവശാൽ, ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്. വനനശീകരണം മൂലം ഈ മയിൽ ചിലന്തിയുടെ എണ്ണം നിരന്തരം ഭീഷണിയിലാണ്. പ്രായപൂർത്തിയായ ആൺ ചിലന്തിയിൽ പൊതുവെ ഈ നീല നിറത്തിന് കുറവുണ്ടാകാറുണ്ട്. പെൺ മയിൽ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവമായി 15 വർഷം വരെ ജീവിക്കാറുണ്ട്. ആൺ ചിലന്തികൾ ആവട്ടെ 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു. കട്ടിയുള്ള കാലുകൾ, പുറകിലെ പാറ്റേണുകൾ, ശരീരത്തിന്റെ തിളക്കമുള്ള നീല നിറം എന്നിവ കാരണം മയിൽ ചിലന്തികൾ കാഴ്ചയിലും സവിശേഷതകൾ ഉള്ളവയാണ്.

Story Highlights: Man fights with shark