“നളദമയന്തി കഥയിലെ അരയന്നം പോലെ..”; പാട്ടുവേദിയിലെ റൗഡി കുട്ടനായി മിയക്കുട്ടി

August 26, 2022

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായിക മിയക്കുട്ടിയുടെ ഒരു പ്രകടനമാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്.

മധു, ശാരദ, ജയഭാരതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘റൗഡി രാമു’ എന്ന ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗാനമാണ് “നളദമയന്തി കഥയിലെ അരയന്നം പോലെ..” എന്ന് തുടങ്ങുന്ന ഗാനം. ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് മിയക്കുട്ടി വേദിയിൽ ഈ ഗാനം പാടിയത്.

Read More: ദേവദൂതർ ഗാനത്തിന് ചുവട് വെച്ച് മേഘ്‌നക്കുട്ടി; ചിരി അടക്കാനാവാതെ പാട്ടുവേദി

മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story Highlights: Miya sings an evergreen malayalam song