ഫെയറിടെയിലിനുമപ്പുറം; നയൻ‌താര- വിഘ്നേഷ് വിവാഹത്തിന്റെ ടീസർ പുറത്തുവിട്ടു

August 9, 2022

ഒരു മന്ത്രികലോകത്തിലെന്നവണ്ണമാണ് നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ആരും കൊതിച്ചുപോകുന്ന ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരുന്നു മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ സ്വപ്ന സമാനമായ വേദിയിൽ നടന്നത്. വിവാഹത്തിന്റെ വിഡിയോ സംപ്രേഷണം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന പേരിൽ വരാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി.

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇരുവരും പരസ്പരമുള്ള വിശ്വാസത്തെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പങ്കിടുന്നത് ടീസറിൽ കാണാം. ‘ഞാൻ ജോലിയിൽ മാത്രം വിശ്വസിക്കുന്നു. എനിക്ക് ചുറ്റും ഇത്രയധികം സ്നേഹമുണ്ടെന്ന് അറിയുന്നതിൽ തീർച്ചയായും സന്തോഷമുണ്ട്’ എന്ന് നയൻതാര ടീസറിൽ പറയുന്നു.

“ഒരു സ്ത്രീയെന്ന നിലയിൽ, നയൻസിന്റെ സ്വഭാവം തന്നെ വളരെ പ്രചോദനകരമാണ്. അവൾ അകമേയും പുറമെയും ഒരുപോലെ സുന്ദരിയാണ’- വിഘ്‌നേഷ് പറയുന്നതായി കാണാം. അതേസമയം, ഡോക്യുമെന്ററിയുടെ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം.

Read Also: 30 സെക്കന്റിനുള്ളിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തിയാൽ റെക്കോർഡ്; വൈറലായി മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം

മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. റിപ്പോർട്ടുകൾ അനുസരിച്ച്, ഗൗതം മേനോൻ അവരുടെ വിവാഹ ഡോക്യുമെന്ററി ഷൂട്ട് ചെയ്തു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മഹാബലിപുരത്ത് നടന്ന ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും ചില പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. 

Story highlights- nayanthara- vighnesh sivan wedding teaser