പാണ്ടകൾക്കിടയിൽ നിന്ന് പട്ടിക്കുട്ടിയെ കണ്ടെത്തണം, സമയം 20 സെക്കൻഡ്; വൈറലായി മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം

August 12, 2022

പെട്ടെന്ന് പിടി തരാതെ കണ്ണുകളെ കറക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി വൈറലാവാറുണ്ട്. ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന വസ്‌തുക്കളെ കണ്ടെത്താനും വേർതിരിച്ചറിയാനുമൊക്കെ വലിയ താൽപര്യമാണ് ആളുകൾക്കുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ഇത്തരം ചിത്രങ്ങളിലെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്നത് ഒരു ഹോബിയായി കൊണ്ട് നടക്കുന്ന ആളുകളും നിരവധിയാണ്.

ഇപ്പോൾ മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ശ്രദ്ധേയമാവുന്നത്. പാണ്ടകൾ നിറഞ്ഞിരിക്കുന്ന ചിത്രത്തിൽ നിന്ന് ഒരു പട്ടിക്കുട്ടിയെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. കളിപ്പാട്ട രംഗത്തെ പ്രമുഖരായ ലെഗോ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുപത് സെക്കൻഡിനുള്ളിലാണ് പട്ടിക്കുട്ടിയെ കണ്ടെത്തേണ്ടത്.

എളുപ്പമാണെന്ന് തോന്നുമെങ്കിലും കുറച്ചു സങ്കീർണ്ണമാണ് ചിത്രം. പാണ്ടകളുടെ അതേ നിറം തന്നെയാണ് പട്ടിക്കുട്ടിക്കും. അത് കൊണ്ട് തന്നെ പട്ടിക്കുട്ടിയെ കണ്ടെത്തുന്നത് കുറച്ചു ബുദ്ധിമുട്ടാണ്. ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴത്തെ ചിത്രം നോക്കുക.

Read More: 30 സെക്കന്റിനുള്ളിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തിയാൽ റെക്കോർഡ്; വൈറലായി മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം

നേരത്തെയും ഇത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഹംഗേറിയൻ കലാകാരനായ ഗെർഗെലി ഡുഡാസാണ് ഈ ചിത്രം പങ്കുവെച്ചത്. ഈസ്റ്ററിന് ഒരുങ്ങുന്ന ഒരു കൂട്ടം മുയലുകളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മുയലുകളെ സഹായിക്കുന്ന ഒരു കോഴിക്കുഞ്ഞും ചിത്രത്തിലുണ്ട്. ഈ കോഴിക്കുഞ്ഞിനെ കണ്ടെത്താൻ കഴിയുമോ എന്നാണ് ഗെർഗെലി ചോദിക്കുന്നത്. എന്നാൽ 30 സെക്കന്റിനുള്ളിൽ കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. അതിനുള്ളിൽ ചിത്രത്തിൽ നിന്ന് കോഴിക്കുഞ്ഞിനെ കണ്ടെത്തിയാൽ അതൊരു റെക്കോർഡായിരിക്കും. പക്ഷെ അത്രയും സമയത്തിനുള്ളിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തുന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്.

Story Highlights: Optical illusion pic goes viral