അച്ഛന്റെ കഥയൊന്നും പാറുക്കുട്ടിക്ക് കേൾക്കണ്ട; ചിരി ഡയലോഗുകളുമായി കുഞ്ഞുമിടുക്കി

August 11, 2022

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാണ് പാറുക്കുട്ടി എന്ന കുഞ്ഞുമിടുക്കി. ജനിച്ച് നാലു മാസം മുതൽ മലയാളികൾ കണ്ടുതുടങ്ങിയ മുഖമാണ് പാറുക്കുട്ടിയുടേത്. ആദ്യ എപ്പിസോഡുകളിൽ കുസൃതി ചിരിയോടെ നിറഞ്ഞു നിന്ന കുഞ്ഞുതാരം ഇന്ന് തകർപ്പൻ ഡയലോഗുകളുമായി വീട്ടിലെ പ്രധാന കക്ഷിയായി മാറിയിരിക്കുകയാണ്.

ഡാൻസും പാട്ടുമൊക്കെയായി ഉപ്പും മുളകും വീട്ടിലെ താരമായി മാറുന്ന ഈ കുഞ്ഞുമിടുക്കി ചിലപ്പോഴൊക്കെ രസകരമായ ഡയലോഗുകളും പറയാറുണ്ട്. ഇപ്പോഴിതാ ബാലു പറഞ്ഞുകൊടുക്കുന്ന കഥകളൊന്നും ഇഷ്ടപെടാത്ത പാറുക്കുട്ടിയുടെ ഡയലോഗാണ് ഏറെ ശ്രദ്ധനേടുന്നത്. അച്ഛന്റെ പണിക്കഥകളൊന്നും തനിക്ക് കേൾക്കണ്ട, പട്ടിയുടെയും പൂച്ചയുടെയും കഥയൊന്നും കേൾക്കണ്ടെന്നുമൊക്കെ പറയുന്ന പാറു അമ്മയോട് നല്ല കഥ പറഞ്ഞ് തരാൻ പറയുന്നതും തുടർന്നുള്ള സംഭാഷണങ്ങളുമാണ് കേൾവിക്കാരിൽ മുഴുവൻ ചിരി പടർത്തുന്നത്.

നേരത്തെ കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പാറുക്കുട്ടി താരമായി മാറിയിരുന്നു. ‘എവിടെയും എപ്പോഴും സഹായത്തിനായി വിളിക്കാം 112’ എന്ന ക്യാപ്‌ഷനൊപ്പമാണ് ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ വിഡിയോ കേരള പൊലീസ് പങ്കുവെച്ചത്. അച്ഛനും അമ്മയും വഴക്ക് പറയുമ്പോൾ മുടിയൻ ചേട്ടനോട് ഫോൺ വാങ്ങിക്കുന്നതും പൊലീസ് സ്റ്റേഷനിലെ നമ്പർ ചോദിക്കുകയുമാണ് പാറുക്കുട്ടി. ചേട്ടൻ നമ്പർ പറഞ്ഞുകൊടുക്കുമ്പോൾ തന്നെ ആ നമ്പർ ഡയൽ ചെയ്ത് ‘ഹലോ പൊലീസ് സ്റ്റേഷനല്ലേ ..?’ എന്ന് ചോദിക്കുന്ന കുഞ്ഞിന്റെ വിഡിയോയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ രസകരമായി പങ്കുവെച്ചിരിക്കുന്നത്.

Read also: അഗ്നിപർവ്വതം പൊട്ടി ലാവ തിളച്ചു പൊന്തുന്ന അപൂർവ്വ കാഴ്ച്ച ക്യാമറയിലാക്കി ഫോട്ടോഗ്രാഫർ-വിഡിയോ

ഉപ്പും മുളകും പരമ്പരയിലെ മുഖ്യാകർഷണം പാറുക്കുട്ടി തന്നെയാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും ഡാൻസുമൊക്കെയായി അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം വീട്ടിലെ താരമായി മാറുകയാണ് പാറുക്കുട്ടി. കഴിഞ്ഞ ദിവസം ലച്ചുവിനൊപ്പം ഡാൻസ് ചെയ്യുന്ന പാറുക്കുട്ടിയുടെ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: Parukutty hit dialogues