രണ്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഓണത്തിന് തിയേറ്ററുകളിലേക്ക്
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് വിനയൻ. നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഓണത്തിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് വിനയൻ.
‘പത്തൊമ്പതാം നൂറ്റാണ്ട് ഈ ഓണാഘോഷത്തിന് തിയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നടയിലും, ഹിന്ദിയിലും ഉൾപ്പെടെ പാൻ ഇന്ത്യൻ സിനിമയായി നമ്മുടടെ ചിത്രം എത്തുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി ബൃഹത്തായ ഈ ചരിത്ര സിനിമക്കുവേണ്ടി തോളോടു തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും വിശിഷ്യ നിർമ്മാതാവ് ശ്രീഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തുന്നു’- വിനയൻ കുറിക്കുന്നു.
വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കറായി സിജു വിൽസനാണ് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയായ നടി കയാഡു ലോഹർ ആണ് എത്തുന്നത്. തിരുവിതാംകൂറിന്റെ ഇതിഹാസകഥ പറയാനാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എത്തുന്നത്.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ,ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ,ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്,മധു പുന്നപ്ര, മീന, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.
Story highlights- pathonpatham noottandu movie release announcement