ശാന്തമായി നീങ്ങുന്ന കാട്ടാനക്കൂട്ടത്തിന് മുന്നിൽ സെൽഫിക്ക് പോസ് ചെയ്ത് യുവാക്കൾ; അപകടമൊഴിവായത് തലനാരിഴയ്ക്ക്- വിഡിയോ

August 9, 2022

മനുഷ്യനായാലും മൃഗങ്ങളായാലും ഒന്നിലും ഇടപെടാതെ ശാന്തമായി മുന്നോട്ട് പോകാനാണ് ഏറിയപങ്കും ആഗ്രഹിക്കാറുള്ളത്. അതിനാൽത്തന്നെ വല്ലാതെ പ്രകോപിപ്പിച്ചാൽ ശക്തമായി അത്തരക്കാർ പ്രതികരിക്കുകയും ചെയ്യും. മനുഷ്യനേക്കാൾ മൃഗങ്ങളുടെ കാര്യത്തിലാണ് പ്രധാനം. നാട്ടിൽ മനുഷ്യനുമായി ഇണങ്ങി വളരുന്ന മൃഗങ്ങളെ പോലെ അത്ര ശാന്തസ്വഭാവക്കാരാകില്ല കാട്ടിലെ ജീവികൾ. അവരുടെ ആവാസവ്യവസ്ഥയിൽ നടക്കുന്ന കടന്നുകയറ്റങ്ങളെല്ലാം പ്രതിരോധിക്കപ്പെടാറുമുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്.

കാട്ടാനക്കൂട്ടമാണ് വീഡിയോയിലുള്ളത്. അവ മനുഷ്യനെ കണ്ടിട്ടും ശാന്തമായി ഒന്നിച്ച് റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് പോകുകയാണ്. കുട്ടിയാനകളും, പിടിയാനകളും കൊമ്പനുമെല്ലാം കൂട്ടത്തിലുണ്ട്. അവ കടന്നു പോകുന്നതിനായി വാഹനനാണ് അല്പദൂരം മാറ്റി നിർത്തി കാത്തിരിക്കുകയാണ് ആളുകൾ. അതിനിടയിലാണ് രണ്ടു യുവാക്കൾ അവയുടെ മുന്നിൽ നിന്ന് സെൽഫി പകർത്താൻ ശ്രമിച്ചത്. വാഹനത്തിനുള്ളിൽ ഇരിക്കുന്ന ഒരാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. തലങ്ങും വിലങ്ങുമുള്ള സെൽഫി പകർത്തൽ ആനയ്ക്ക് അത്ര രസിച്ചില്ല. പെട്ടെന്നാണ് കാട്ടിലേക്ക് പോകുന്നതിന് പകരം ഏതാനും ആനകൾ യുവാക്കൾക്ക് നേരെ ഓടി അടുത്തത്.

Read aLSO: പിങ്ക് തടാകത്തിന് നടുവിലിരുന്ന് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് വായിക്കുന്ന പെൺകുട്ടി, രണ്ട് മില്യൺ കാഴ്ചക്കാരെ നേടിയ വിഡിയോയ്ക്ക് പിന്നിൽ…

വേഗത്തിൽ തന്നെ യുവാക്കൾ വാഹനത്തിലേക്ക് ഓടിക്കയറി. വാഹനം പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അൽപനേരം മുന്നിലേക്ക് ഓടിവന്നശേഷം ആനകൾ കാട്ടിലേക്ക് തന്നെ ഇറങ്ങിപ്പോയി. വളരെ വലിയൊരു അപകടത്തിൽ നിന്നുമാണ് യുവാക്കൾ രക്ഷപെട്ടത്. മാത്രമല്ല, അവരുടെ അശ്രദ്ധ മൂലം വാഹനത്തിൽ ക്ഷമയോടെ ആനകൾ കടന്നുപോകാൻ കാത്തിരുന്നവരുടെ കൂടെ ജീവനായിരുന്നു ഭീഷണിയായത്. എന്തായാലും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയും യുവാക്കളുടെ അലസമനോഭാവത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്.

Story highlights- People stop car midway to take selfie with elephant herd