പിങ്ക് തടാകത്തിന് നടുവിലിരുന്ന് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് വായിക്കുന്ന പെൺകുട്ടി, രണ്ട് മില്യൺ കാഴ്ചക്കാരെ നേടിയ വിഡിയോയ്ക്ക് പിന്നിൽ…

August 9, 2022

ദിവസവും രസകരവും വിചിത്രവുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുകയാണ് ഒരു പെൺകുട്ടിയുടെ വിഡിയോ. തടാകത്തിന്മ്യൂ നടുവിലിരുന്ന് മ്യൂസിക് ഇൻസ്ട്രുമെന്റസ് വായിക്കുന്ന പെൺകുട്ടിയെയാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്. ലോകത്തിലെ ഏറ്റവും വിചിത്രവും കൗതുകമുണർത്തുന്നതുമായ പിങ്ക് തടാകത്തിന് നടുവിലിരുന്നാണ് ഈ പെൺകുട്ടി മ്യൂസിക് ഇൻസ്ട്രുമെന്റസ് വായിക്കുന്നത് എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം.

അതേസമയം കൊബെയ്റ്റൂസ് തടാകം വർഷത്തിൽ ഒരിക്കൽ പിങ്ക് നിറത്തിലാകും. ഈ സാഹചര്യത്തിലാണ് ഈ തടാകത്തിന് നടുവിലായി ഒരു നവവധുവിനെപ്പോലെ ഒരുങ്ങി കസാക്കിസ്ഥാൻ സ്വദേശിയായ യുവതി തന്റെ ഇഷ്ട സംഗീതോപകരണമായ ഡോംബ്രെയിൽ വായിക്കുന്നത്.

Read also: ജാക്സണെ പോലെ ഞാൻ ചിരിക്കാറുപോലുമില്ല; ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകാതിരിക്കൂ-മുന്നറിയിപ്പുമായി ബാബു ആന്റണി

നീലാകാശത്തിന് താഴെയായി അതിമനോഹരമായ പിങ്ക് നിറത്തില്‍ പരന്നു കിടക്കുന്ന ഈ തടാകം കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു. അതിനു നടുവിലായി അതിസുന്ദരിയായ പെൺകുട്ടി തന്റെ മ്യൂസിക് ഇൻസ്ട്രുമെൻറ്സിൽ മനോഹരമായ സംഗീതം കൂടി വിരിയിച്ചപ്പോൾ അത് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്ന ഒന്നായി മാറുകയായിരുന്നു. നോർവീജിയൻ നയതന്ത്രജ്ഞൻ എറിക് സോൾഹൈം ട്വിറ്ററിൽ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം രണ്ട് മില്യണിലധികം കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു.

Read also: കാറിൽ കണ്ട നായക്കുട്ടിയെ കളിപ്പിച്ച് വഴിയോരക്കച്ചവടക്കാരനായ ബാലൻ; ഹൃദയം കവർന്ന വിഡിയോ

ഈ തടാകത്തിന് എന്തുകൊണ്ടാണ് പിങ്ക് നിറമായത്…? ഈ സംശയം പലരിലും ഉണ്ടായേക്കാം. എന്നാല്‍ ഉപ്പു തടാകത്തിലെ ചില ബാക്ടീരിയകളും ആല്‍ഗകളുമാണ് ഈ പിങ്ക് നിറത്തിന് കാരണം. തുടർച്ചയായ ചൂടുകാലത്തും വർഷങ്ങളോളം ലഭിക്കുന്ന നേരിയ മഴയിലുമെല്ലാം തഴച്ചുവളരുന്ന ഡുനാലിയല്ല സാലിന എന്ന ആൽഗയുടെ സമൃദ്ധിയും പിങ്ക് നിറത്തിന് കാരണമാകുന്നു. ലവണാംശം കൂടുതലായതിനാല്‍ പിങ്ക് തടാകത്തില്‍ ചാവു കടലിലേതു പോലെ പൊങ്ങിക്കിടക്കാം. 

Story highlights: trending video of a Woman plays music in the middle of an eerily pink lake