നൂറിൽ നൂറ് നേടിയ സച്ചിന്റെ ആദ്യ സെഞ്ചുറിക്ക് ഇന്ന് 32 വയസ്സ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറികളിൽ സെഞ്ചുറി നേടി ചരിത്രനേട്ടം കൈവരിച്ച ഇതിഹാസ താരമാണ് സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യക്കായി സച്ചിൻ നേടിയ റെക്കോർഡുകൾക്ക് കണക്കില്ല. സച്ചിന്റെ മിക്ക സെഞ്ചുറികളും ആരാധകരുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നതാണ്.
32 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് സച്ചിൻ തന്റെ ആദ്യ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓൾഡ് ട്രാഫോർഡിൽ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു സച്ചിന്റെ നേട്ടം. അന്ന് 119 റൺസ് നേടിയ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും റെക്കോർഡിട്ടിരുന്നു. മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ജയിക്കുകയും ചെയ്തിരുന്നു.
പിന്നീടിങ്ങോട്ട് ക്രിക്കറ്റിൽ സച്ചിന്റെ ജൈത്ര യാത്രയായിരുന്നു. ഒന്നിന് പുറകെ ഒന്നായി 100 സെഞ്ചുറികളാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിച്ചു കൂട്ടിയത്. ചരിത്രത്തിൽ ഇടം നേടിയ ഈ ദിനം ഓർമ്മപ്പെടുത്തി ബിസിസിഐ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
🗓️ #OnThisDay in 1⃣9⃣9⃣0⃣
— BCCI (@BCCI) August 14, 2022
The legendary @sachin_rt scored his maiden international 💯 against England at the age of 17 and the rest is history 👌👌#TeamIndia pic.twitter.com/9QiynN8bcL
വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും സച്ചിനെ പറ്റിയുള്ള വാർത്തകളൊക്കെ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായിട്ടുള്ള താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിഡിയോകളുമൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്.
Read More: അവസരങ്ങളില്ല, മുംബൈ വിട്ട് ഗോവൻ ടീമിൽ കളിക്കാനൊരുങ്ങി അർജുൻ ടെൻഡുൽക്കർ
കഴിഞ്ഞ ദിവസം തന്റെ സഹോദരിയെ പറ്റി സച്ചിൻ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും ശ്രദ്ധേയമായിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ തന്റെ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മയാണ് സച്ചിൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സവിതയ്ക്കും സഹോദരന്മാരായ നിതിന്‍, അജിത്ത് എന്നിവര്‍ക്കൊപ്പവും നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് സച്ചിന് രക്ഷാബന്ധൻ ആശംസ നേര്‍ന്നത്. ഈ അടുത്ത് നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് സച്ചിന് പോസ്റ്റ് ചെയ്തത്.
Story Highlights: Sachin first century turns 32 year this day