കുത്തനെയുള്ള കയറ്റം, ഉന്തുവണ്ടിയിൽ കുഞ്ഞും പഴങ്ങളും- പഴക്കച്ചവടക്കാരിയ്ക്ക് സഹായവുമായി കുഞ്ഞുങ്ങൾ
ലോകത്തിന്റെ മുഴുവൻ കണ്ണ് തുറപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ രണ്ട് കുരുന്നുകളുടെ ചിത്രങ്ങളും വിഡിയോയും. റോഡരികിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഒരു സ്ത്രീയെ സഹായിക്കുന്ന കുഞ്ഞുങ്ങളെയാണ് വിഡിയോയിൽ കാണുന്നത്. പഴങ്ങൾ കയറ്റിയ ഉന്തുവണ്ടി കുത്തനെയുള്ള കയറ്റത്തിലൂടെ കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സ്ത്രീയെ സഹായിക്കാൻ എത്തുകയാണ് ഈ കുഞ്ഞുങ്ങൾ.
ഉന്തുവണ്ടിക്കകത്ത് അവരുടെ ചെറിയ കുഞ്ഞുമുണ്ട്. വലിയ കയറ്റമുള്ള റോഡ് എത്തിയപ്പോൾ അവർക്ക് വാഹനം തനിയെ ഉന്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടായി. ഇവരുടെ ഈ അവസ്ഥ നിരവധി ആളുകൾ കണ്ടുവെങ്കിലും ആരും അവരെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. ഈ സാഹചര്യത്തിലാണ് റോഡിലൂടെ പോയ രണ്ട് കുരുന്നുകൾ മുന്നോട്ട് വരുകയും ഈ സ്ത്രീയെ സഹായിക്കുകയും ചെയ്യുന്നത്. ഒരാൾ മുകളിൽ നിന്ന് വാഹനം വലിക്കുകയും മറ്റേയാൾ പുറകിൽ നിന്നും വാഹനം മുന്നോട്ട് തള്ളികൊടുക്കുകയുമാണ് ചെയ്യുന്നത്. തങ്ങളാൽ ആവുംവിധം ഈ സ്ത്രീയെ സഹായിച്ച കുഞ്ഞുങ്ങൾക്ക് അവർ നന്ദി പറയുന്നതും, പ്രതിഫലമായി വാഴപ്പഴം നല്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
Read also: ഇത് 20 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ; പകരം വയ്ക്കാനില്ലാത്ത സ്നേഹമെന്ന് കാഴ്ചക്കാർ
അതേസമയം എവിടെയാണ് ഈ സംഭവം നടന്നതെന്നോ, ആരാണ് ഈ ദൃശ്യങ്ങളിൽ കാണുന്നവർ എന്നോ വ്യക്തമല്ല. എങ്കിലും ഹൃദയസ്പർശിയായ ഈ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ഈ വിഡിയോയ്ക്ക് ലഭിക്കുന്നത്, ഈ കുഞ്ഞുങ്ങളുടെ നല്ല മനസിന് നിറഞ്ഞ കൈയടികളാണ് വിവിധയിടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്നവർ ഇവരെ കണ്ടുപഠിക്കണം എന്ന് പറയുന്നവരും ഈ കുഞ്ഞുങ്ങളാണ് യഥാർത്ഥ മനുഷ്യർ എന്നുമൊക്കെ അഭിപ്രായപ്പെട്ടുകൊണ്ടും നിരവധിപ്പേരാണ് എത്തുന്നത്.
आपकी डिग्री सिर्फ़ एक काग़ज़ का टुकड़ा है, अगर वो आपके व्यवहार में ना दिखे तो। pic.twitter.com/eHsuTYOGrh
— Mahant Adityanath 2.0🦁 (@MahantYogiG) August 8, 2022
Story highlights; School kids help woman push her cart