കോസ്റ്റ്ലി കോഴിമുട്ട: ഒരു കോഴിമുട്ട വിറ്റ് പോയത് 48,000 രൂപയ്ക്ക്..? താരമായി കോഴിയും വൈറലായി മുട്ടയും
വിചിത്രവും കൗതുകം ഉണർത്തുന്നതുമായ നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങൾ ഓരോ ദിവസവും വൈറലാകുന്നത്. അത്തരത്തിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചതാണ് ഒരു കോഴിമുട്ടയുടെ വാർത്ത. ഒരു കോഴിമുട്ടയ്ക്ക് എന്താണ് ഇത്ര പ്രത്യേകത എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, 48000 രൂപയ്ക്കാണ് ഈ കോഴിമുട്ട വിറ്റതത്രെ. കടയിൽ നിന്നും നമ്മൾ നാലോ അഞ്ചോ രൂപ മുടക്കി വാങ്ങിക്കാറുള്ള ഒരു കോഴിമുട്ടയ്ക്ക് 48,000 രൂപയ്ക്ക് വിൽക്കുകയോ..? കേൾക്കുമ്പോൾ വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. സംഭവം നടന്നത് അങ്ങ് അമേരിക്കയിലെണെന്ന് മാത്രം.
വെസ്റ്റ് ഓക്സ്ഫോർഡ്ഷയറിലെ അന്നബെൽ മുൽകാഹി എന്ന സ്ത്രീയുടെ വീട്ടിലാണ് ഈ കോസ്റ്റ്ലി കോഴിമുട്ട ഉണ്ടായത്. സാധാരണ കോഴിമുട്ടയുടെ ഷേപ്പിൽ നിന്നും വ്യത്യസ്തമായി തികച്ചും വൃത്താകൃതിയിലാണ് ഈ കോഴിമുട്ട ഉള്ളത്. അന്നബെൽ മുൽകാഹിയ്ക്ക് വീട്ടിൽ ധാരാളം പക്ഷികളും കോഴികളുമൊക്കെയുണ്ട്, എന്നാൽ ഇതാദ്യമായാണ് ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കോഴിമുട്ട ലഭിക്കുന്നതത്രെ. ഇവരുടെ ട്വിൻസ്കി എന്ന കോഴിയാണ് ഈ വ്യത്യസ്ത ആകൃതിയിലുള്ള മുട്ടയിട്ടത്.
Read also: കശുവണ്ടിയുടെ ആകൃതിയിൽ മുട്ട; ഒരു ദിവസംകൊണ്ട് നാട്ടിലെ താരമായി കോഴി; വൈറൽ വിഡിയോ
ആകൃതിയിൽ വ്യത്യസമുള്ള മുട്ട കണ്ടപ്പോൾ തന്നെ മുൽകാഹി അതിനെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് എന്ന് മനസിലായത്. ഉടൻതന്നെ ഈ മുട്ടയെ കുറിച്ചുള്ള വാർത്തകൾ മുൽകാഹി സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. ഇതോടെ ഈ മുട്ടയ്ക്ക് ഏറെ ആവശ്യക്കാരും എത്തി. അങ്ങനെയാണ് ഈ മുട്ട ഇത്രയും ഉയർന്ന വിലയ്ക്ക് വിറ്റുപോയത്. എന്നാൽ മുട്ട വിറ്റ് കിട്ടിയ തുക കോഴികളുടെ സംരക്ഷണത്തിന് തന്നെ ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും ഇത് വ്യാജവാർത്തയാണ് എന്ന് പറഞ്ഞുകൊണ്ടുമൊക്കെ നിരവധി ആളുകൾ മുന്നോട്ട് വരുന്നുണ്ടത്രേ.
Story highlights; Secret behind costly Egg Sell Over Rs 48,000