“എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ..”; മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രീഹരി
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായകനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകനാണ് ശ്രീഹരി. പലപ്പോഴും കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങളുമായി എത്തി വേദിയെ ഹരം കൊള്ളിക്കാറുള്ള കൊച്ചു ഗായകൻ ഇപ്പോൾ ഭക്തിസാന്ദ്രമായ ഒരു ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ്.
മനോഹരമായ ആലാപനത്തിലൂടെ വേദിയിൽ ചൈതന്യം നിറയ്ക്കുകയാണ് ഈ കുഞ്ഞു ഗായകൻ. 1986 ൽ റിലീസ് ചെയ്ത ‘രാക്കുയിലിൻ രാഗ സദസ്സിൽ’ എന്ന ചിത്രത്തിലെ “എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ..” എന്ന ഹിറ്റ് ഗാനമാണ് ശ്രീഹരി വേദിയിൽ പാടിയത്. എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് രമേശൻ നായരാണ്. യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
നിറഞ്ഞ മനസ്സോടെയാണ് വേദി ശ്രീഹരിയുടെ പാട്ട് കേട്ടത്. മനസ്സ് നിറയ്ക്കുന്ന ആലാപന മികവോടെയാണ് കൊച്ചു ഗായകൻ ഈ ഗാനം പാടിയത്. പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനായ ഈ കുഞ്ഞു ഗായകൻ അതിമനോഹരമായാണ് ഈ ഗാനം ആലപിക്കുന്നത്.
Read More: “നിശീഥിനീ നിശീഥിനീ..”; ജാനകിയമ്മയുടെ അവിസ്മരണീയമായ ആലാപനത്തെ ഓർമിപ്പിച്ച് അമൃതവർഷിണി
ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ചെറിയ പ്രായത്തിൽ തന്നെ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
Story Highlights: Sreehari sings an all time hit malayalam song