“നിശീഥിനീ നിശീഥിനീ..”; ജാനകിയമ്മയുടെ അവിസ്‌മരണീയമായ ആലാപനത്തെ ഓർമിപ്പിച്ച് അമൃതവർഷിണി

August 27, 2022

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള മനോഹരമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

ഇപ്പോൾ അവിസ്‌മരണീയമായ ഒരു നിമിഷത്തിനാണ് വേദി സാക്ഷിയായിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അവിശ്വസനീയമായ ആലാപനത്തിലൂടെ വേദിയിൽ മറക്കാനാവാത്ത ഒരു നിമിഷം സൃഷ്‌ടിച്ചത്‌.

‘യക്ഷഗാനം’ എന്ന ചിത്രത്തിലെ “നിശീഥിനീ നിശീഥിനീ..” എന്ന് തുടങ്ങുന്ന ഗാനമാണ് അമൃതവർഷിണി വേദിയിൽ ആലപിച്ചത്. എം.എസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. മലയാളികളുടെ പ്രിയ ഗായിക ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് അമൃതക്കുട്ടി വേദിയിൽ ഈ ഗാനം ആലപിക്കുന്നത്.

Read More: കലാഭവൻ മണിയുടെ നൊമ്പരപ്പെടുത്തുന്ന പാട്ട് പാടി അറിവിന്റെ വേദിയുടെ മിഴിയും മനസ്സും നിറച്ച് സാജൻ പള്ളുരുത്തി

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Amrithavarshini sings an evergreen janakiyamma song