16 വർഷങ്ങൾക്ക് ശേഷം വീണ്ടും പോസ്റ്റ് വുമൺ വേഷമണിഞ്ഞപ്പോൾ- സന്തോഷം പങ്കുവെച്ച് മലയാളികളുടെ മനംകവർന്ന ‘സുന്ദരി’

August 11, 2022

സുന്ദരിയെ വാ, വെണ്ണിലവേ വാ.. എൻ ജീവതാളം നീ പ്രണയിനീ, ഓ ഓ ഓ..

ഈ ഗാനംഏറ്റുപാടാത്ത ഒരു മലയാളികളും ഉണ്ടാകില്ല. വർഷങ്ങൾ പോകുമ്പോഴും വീര്യമേറുന്ന വീഞ്ഞുപോലെ മനംകവരുകയാണ് 2006-ൽ റിലീസ് ചെയ്ത ചെമ്പകമേ എന്ന ആൽബത്തിലെ ഈ ഗാനം. ആൽബം ഗാനങ്ങളോട് അടങ്ങാത്ത പ്രണയം കാത്തുസൂക്ഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ഏറ്റവും ഹിറ്റ് പ്രണയഗാനമായിരുന്നു ഇത്. പാട്ടും വിഷ്വലും അഭിനേതാക്കളും ആശയവുമെല്ലാം ആളുകൾ ഏറ്റെടുത്തു. കോളേജിൽ നിന്നും സ്‌കൂളിൽ നിന്നുമെല്ലാം ഓടിയെത്തി കാത്തിരിക്കുമ്പോൾ ഫോൺ ഇൻ പ്രോഗ്രാമുകളിൽ ആളുകളുടെ ആവശ്യപ്രകാരം വെച്ചുനൽകുന്ന ഗാനങ്ങളുടെ കൂട്ടത്തിൽ ‘സുന്ദരിയെ വാ’ മുന്പന്തിയിലുണ്ടായിരുന്നു.

ഒരു പോസ്റ്റ് വുമണും ചെറുപ്പക്കാരനും തമ്മയിലുള്ള സുന്ദരമായ പ്രണയത്തിന്റെ ഒരു സ്വപ്നകാഴ്ചയായിരുന്നു ഈ ഗാനം. പാട്ടിലെന്നതുപോലെ ആ സുന്ദരിയും മലയാള മനസുകളിൽ ഇടം നേടി. സംഗീത ശിവൻ ആയിരുന്നു അത്. വർഷങ്ങൾക്കിപ്പുറം അതെ യൂണിഫോമിൽ എത്തിയിരിക്കുകയാണ് സംഗീത ശിവൻ. ആ സന്തോഷം നടി മറച്ചുവയ്ക്കുന്നുമില്ല.

Read Also: സ്നേഹിച്ചു വളർത്തിയ നായയ്ക്ക് ഡിജെയും അലങ്കാരങ്ങളുമായി യാത്രയയപ്പ് നടത്തി കുടുംബം- ശ്രദ്ധനേടി വൈകാരിക നിമിഷങ്ങളുടെ ചിത്രങ്ങൾ

‘ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഈ പോസ്റ്റ് വുമൺ വേഷം ധരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം തോന്നി… ‘സു സു- സുരഭിയും സുഹാസിനിയും’ പരമ്പരയിലെ ഈ അവിസ്മരണീയമായ അവസരത്തിന് ഫ്‌ളവേഴ്‌സ് ടിവിക്ക് നന്ദി. എല്ലാ ഞായറാഴ്ചയും രാത്രി 7 മണി മുതൽ 9 മണി വരെ കാണുക…ഫ്‌ളവേഴ്‌സ് ടിവിയിൽ മാത്രം..’- സംഗീത കുറിക്കുന്നു. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ പരമ്പരയിൽ മല്ലിക സുകുമാരൻ, അനു, റാഫി, സിദ്ധാർഥ് പ്രഭു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Story highlights- sundariye va song actress sangeetha sivan latest instagram post