“സ്വർണ്ണയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളുണ്ട്..”; കുട്ടി കലവറ വേദിയിൽ ചിരി പടർന്ന നിമിഷം…

August 25, 2022

ഫ്‌ളവേഴ്‌സ് ടിവിയുടെ കുട്ടി കലവറ സീനിയേഴ്‌സിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ഇപ്പോൾ രുചിവേദിയിലെ പ്രിയ താരങ്ങളായ സ്വർണ്ണയും ബാസിത്തുമാണ് ചിരി പടർത്തുന്നത്. മത്സരത്തിനിടയിൽ സ്വർണ്ണയ്ക്ക് ശിക്ഷയായി മുളക് തിന്നേണ്ട സാഹചര്യം വന്നു. ഇതിനിടയിലാണ് ബാസിത് സ്വർണ്ണയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരാളാണെന്ന് പറഞ്ഞ് ശശാങ്കൻ താരത്തെ ക്ഷണിക്കുന്നത്.

പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ പുത്തൻ പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പാചകത്തിന്റെ രുചിയ്‌ക്കൊപ്പം ചിരി സദ്യയും പ്രേക്ഷകർക്കായി വിളമ്പുന്ന കുട്ടികലവറ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറിക്കഴിഞ്ഞു.

Read More: ഇത് അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ നക്കു നാവേ ചാലാ മുട്ടക്കറി; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് റാഫിയും ടീമും കുട്ടി കലവറ വേദിയിൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടി കലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

Story Highlights: Swarna and basith funny at kutti kalavara stage