‘അമ്മയ്ക്ക് നീ തേനല്ലേ..’- പൂച്ചയെ പാടി ഉറക്കുന്ന കുഞ്ഞ്, രസകരമായ ട്വിസ്റ്റും- വിഡിയോ
കുട്ടികൾ വളർച്ചയുടെ ആദ്യ ഘട്ടത്തിലായിരിക്കുമ്പോൾ ചുറ്റുപാടും അവരെ ധാരാളം സ്വാധീനിക്കും. അതിനാൽ തന്നെ നല്ലൊരു അന്തരീക്ഷം ഒരുക്കികൊടുക്കേണ്ടത് പ്രധാനമാണ്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ കുട്ടികൾക്ക് ഒരു വൈകാരികമായ കരുതൽ സ്വയം വളർത്തിയെടുക്കാൻ സാധിക്കും. കൊച്ചുകുട്ടികളുടെ കുസൃതികളും അവർ വളർത്തുമൃഗങ്ങളോട് ഇടപെടുന്ന രീതിയും കണ്ടാൽ തന്നെ സന്തോഷം ഇരട്ടിയാകും.
ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു കൊച്ചുകുട്ടി തന്റെ വളർത്തുപൂച്ചയെ പാടി ഉറക്കാൻ ശ്രമിക്കുകയാണ്. ആരാരോ, ആരിരാരോ എന്ന ഗാനമൊക്കെ പാടിയാണ് ഈ കുഞ്ഞു കുറുമ്പി പൂച്ചയെ ഉറക്കാൻ ശ്രമിക്കുന്നത്. അല്പം ഭയത്തോടെയാണ് പക്ഷെ പോച്ചയുടെ ഇരിപ്പ്. പാട്ടൊക്കെ കഴിഞ്ഞ് ഒടുവിൽ പൂച്ച കിടക്കുന്ന കസേരയിൽ പിടിച്ച് ഒന്ന് കുലുക്കുകയും ചെയ്തു ഈ കുറുമ്പി. വളരെ രസകരമാണ് ഈ കാഴ്ച.
അതേസമയം, വളർത്തുമൃഗങ്ങളോട് ഇടപഴകുമ്പോൾ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ അധിക കരുതലും ആവശ്യമാണ്. പൂച്ചയും നായയും മാന്തുകയും കടിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം, ഇത്തരത്തിലുള്ള രസകരമായ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടാറുണ്ട്.
Read Also: ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ…’ മനസ് നിറഞ്ഞ് പാടി ശ്രീഹരി; കലാഭവൻ മണിയുടെ ഓർമകളിൽ നിറകണ്ണുകളോടെ വേദി…
ഓരോ കുടുംബത്തിന്റെയും ഹൃദയം അവരുടെ വീടാണ്. വീടുകളിൽ കുട്ടികൾക്ക് നല്ല അന്തരീക്ഷം ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. സന്തോഷകരമായ ഒരു ഭവനം ഉള്ളത് കുട്ടികളുടെ വളർച്ചയെ വളരെയധികം സ്വാധീനിക്കും. മാതാപിതാക്കൾ എന്ന നിലയിൽ അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ ശ്രദ്ധാപൂർവം പരിപാലിക്കുമ്പോൾ കുട്ടികൾ അവരുടെ പൂർണ്ണ ശേഷിയിലേക്ക് വളരുന്നു. അതിനാൽ തന്നെ മറ്റുള്ളവരോട് ഇണക്കിയും മൃഗസംരക്ഷണവുമെല്ലാം ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് എന്നും നല്ലതാണ്.
Story highlights- video of a baby and cat playing