അഗ്നിപർവ്വതം പൊട്ടി ലാവ തിളച്ചു പൊന്തുന്ന അപൂർവ്വ കാഴ്ച്ച ക്യാമറയിലാക്കി ഫോട്ടോഗ്രാഫർ-വിഡിയോ
പ്രകൃതിയുടെ വിസ്മയപ്പെടുത്തുന്ന കാഴ്ച്ചകൾ മനുഷ്യർക്കെന്നും പ്രിയപ്പെട്ടതാണ്. പലപ്പോഴും നമ്മളെത്രയോ നിസ്സാരരാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന കാഴ്ച്ചകളാണ് പ്രകൃതി ഒരുക്കുന്നത്. മനുഷ്യരുടെ ശാസ്ത്ര-സാങ്കേതിക വിദ്യകൾ എത്രയൊക്കെ പുരോഗമനം നേടിയാലും പ്രകൃതി അപ്പോഴും മനുഷ്യർക്ക് ഒരു മിഥ്യയായി തന്നെ തുടരുമെന്ന് ചില കാഴ്ച്ചകൾ നമ്മെ ഓർമ്മപ്പെടുത്തും.
ഇപ്പോൾ മനുഷ്യർക്ക് എന്നും വിസ്മയമായി തുടരുന്ന ഒരു അഗ്നിപർവ്വതത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അഗ്നിപർവം പൊട്ടി ലാവ തിളച്ച് പൊന്തുന്ന ഒരു അപൂർവ്വ കാഴ്ച്ചയുടെ വിഡിയോയാണ് ജോൺ സ്റ്റെയ്ൻബെക്ക് എന്ന ഫോട്ടോഗ്രാഫർ തന്റെ ഡ്രോൺ ക്യാമറയിൽ പകർത്തിയത്. ഐസ്ലാൻഡിലെ ഫാഗ്രഡാൽസ്ഫോൾ അഗ്നിപർവത്തിലെ കാഴ്ചയാണ് ഡ്രോൺ പകർത്തിയത്. മാർച്ച് 2021 ൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.
Magestical blow!
— Bjorn Steinbekk (@BSteinbekk) March 7, 2022
It’s almost a year since the volcano erupted. To celebrate I plan to release some old and never published videos over the next few weeks. Hope you like it! #SharingIsCaring pic.twitter.com/Nch3lsIGux
സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ഓരോ പുതിയ വിഡിയോകളാണ് ട്രെൻഡിങ്ങിൽ ഇടം പിടിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതൽ വൈറലായി മാറിയ വിഡിയോ ആയി ഫാഗ്രഡാൽസ്ഫോൾ അഗ്നിപർവത്തിലെ ഈ കാഴ്ച്ച മാറുകയായിരുന്നു.
അതേ സമയം സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടി കയറാനുള്ള ശ്രമത്തിനിടയിൽ ട്രെയിനിൽ നിന്ന് വീഴുന്ന ഒരമ്മയുടെയും മകന്റെയും വിഡിയോയാണ് ഇന്നലെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടൽ മൂലം അത്ഭുതകരമായാണ് ഈ അമ്മയും മകനും രക്ഷപ്പെട്ടത്. ബംഗാളിലെ ബാങ്കുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
28,000-ത്തിലധികം ആളുകളാണ് വിഡിയോ ട്വിറ്ററിൽ കണ്ടത്. നൂറുകണക്കിന് ആളുകൾ വിഡിയോ റീട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഓട്ടോമാറ്റിക് ഡോറുകൾ സ്ഥാപിക്കണമെന്ന് ചില ഉപയോക്താക്കൾ ഇന്ത്യൻ റെയിൽവേയ്ക്ക് നിർദ്ദേശങ്ങൾ നൽകി. അതേ സമയം വലിയ പ്രശംസയാണ് ഈ ഉദ്യോഗസ്ഥയ്ക്ക് റെയിൽവേ മന്ത്രാലയവും ജനങ്ങളും ഒരേ പോലെ നൽകുന്നത്.
Story Highlights: Volcanic eruption rare video