‘കണ്ണും കണ്ണും കൊള്ളയടിത്താൽ..’- കോവൈ സരളയായി വൃദ്ധിക്കുട്ടിയുടെ പകർന്നാട്ടം
ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്. കടുവ എന്ന ചിത്രത്തിൽ ആണ് വൃദ്ധി ഏറ്റവുമൊടുവിൽ വേഷമിട്ടത്. പൃഥ്വിരാജ് സുകുമാരൻ- സംയുക്ത മേനോൻ എന്നിവരുടെ മകളുടെ വേഷത്തിലാണ് വൃദ്ധി ചിത്രത്തിൽ എത്തിയത്.
ഇപ്പോഴിതാ, ഹിറ്റ് തമിഴ് നടി കോവൈ സരളയുടെ ഡയലോഗിന് അനുകരണം ഒരുക്കിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കി. നിറം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് കോവൈ സരള. വളരെ രസകരമായാണ് വൃദ്ധി ആ രംഗം അവതരിപ്പിക്കുന്നത്. അതേസമയം, ഒട്ടേറെ ചിത്രങ്ങളിലാണ് ഈ കുഞ്ഞു കലാകാരി വേഷമിടുന്നത്. തമിഴിൽ ജയ്, ശ്രീകാന്ത് എന്നിവർക്കൊപ്പം ഒരു ചിത്രത്തിൽ വേഷമിടുന്നുണ്ട് വൃദ്ധി വിശാൽ.
നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.
അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്. അതേസമയം, 24 ന്യൂസ് സോഷ്യൽ മീഡിയ അവാർഡ്സിൽ മികച്ച ജൂനിയർ ഇൻഫ്ളുവന്‍സറായി തിരഞ്ഞെടുക്കപ്പെട്ടത് വൃദ്ധി വിശാൽ ആയിരുന്നു.
Story highlights- vridhi vishal imitates kovai sarala