ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം; നായകൻ രോഹിത് ശർമ്മയും വിരാട് കോലിയും പുറത്ത്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 106 റൺസ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ വമ്പൻ ബാറ്റിംഗ് തകർച്ച നേരിട്ട ടീം കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വെയ്ൻ പാർനെൽ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കേശവ് മഹാരാജ് 41 റൺസ് നേടിയപ്പോൾ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതിന് ശേഷം വന്ന മുൻ നായകൻ വിരാട് കോലിയുടെ വിക്കറ്റും ഇപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ്. 8 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസാണ് ഇന്ത്യ ഇപ്പോൾ നേടിയിരിക്കുന്നത്.
നേരത്തെ ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ച നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചു. ഋഷഭ് പന്തിനും അർഷ്ദീപ് സിങ്ങിനും അവസരം ലഭിച്ചു. ദീപക് ചാഹർ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.
രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ആർ അശ്വിൻ, അർഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഇന്നിറങ്ങിയിരിക്കുന്നത്.
Read More: സഞ്ജുവിന്റെ ഫോട്ടോ ഉയർത്തി കാണിച്ച് സൂര്യകുമാർ യാദവ്; മലയാളി ആരാധകർക്ക് ആവേശം പകർന്ന നിമിഷം-വിഡിയോ
ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ, റൈലി റോസ്സോ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, തബ്രെസ് ഷംസി, എൻറിക് നോർട്ട്ജെ, കാഗിസോ റബാഡ, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ പ്ലേയിംഗ് ഇലവനിൽ ഉള്ളത്.
Story Highlgihts: 107 winning target for india