ഉത്തർപ്രദേശ് സ്വദേശിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 63 സ്പൂണുകൾ! പിന്നിൽ വിചിത്രമായ കാരണം..

September 29, 2022

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ നിന്നുള്ള ഒരാളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 63 സ്പൂണുകൾ! ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഈ സ്പൂണുകൾ പുറത്തെടുക്കുകയായിരുന്നു. കഠിനമായ വയറുവേദനയെ തുടർന്ന് വിജയ് കുമാർ എന്ന വ്യക്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരിക്കുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇത്രയധികം സ്പൂണുകൾ വയറ്റിൽ ഉണ്ടെന്നു കണ്ടെത്തിയത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകൾ പുറത്തെടുത്തത്.

ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ തുടരുകയാണ് വിജയ് കുമാർ. ഇത്രയധികം സ്പൂണുകൾ ഒരു മനുഷ്യന്റെ വയറ്റിൽ ചെല്ലണമെങ്കിൽ അതിനു പിന്നിൽ വിചിത്രമായ ഒരു കാരണം ഉണ്ടാകും. അതെ, ഇവിടെയും അത്തരത്തിൽ ഒരു കാരണമുണ്ട്. ഒരു ഡി-അഡിക്ഷൻ സെന്ററിൽ നിന്ന് സ്പൂണുകൾ കഴിക്കാൻ ഇയാൾ നിർബന്ധിതനാകുകയായിരുന്നു.

read Also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

രോഗിയുടെ ബന്ധു പറയുന്നതനുസരിച്ച്, കഠിനമായ വയറുവേദനയെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വയറ്റിൽ ധാരാളം സ്പൂണുകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പറയുന്നു. ഒരു വർഷം മുമ്പ് ഒരു ഡി അഡിക്ഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സ്പൂണുകൾ അവിടെവെച്ച് കഴിക്കാൻ നിർബന്ധിതനായതായി തോന്നുന്നുവെന്നും അയാൾ പറയുന്നു.

Story highlights- 63 spoons removed from UP man’s stomach