“ഒന്നിനും കൊള്ളില്ലാന്ന് പറഞ്ഞു, പക്ഷെ ഞാൻ മിടുക്കിക്കുട്ടിയാണ്…”; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന ഒരു മൂന്നാം ക്ലാസുകാരി എഴുതിയ കഥ
നിഷ്കളങ്കമായ മനസ്സുള്ളവരാണ് കുട്ടികൾ. പലപ്പോഴും നിഷ്കളങ്കമായി അവർ ചെയ്യുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളൊക്കെ ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും കൊച്ചു കുട്ടികളുടെ ഇത്തരം കാര്യങ്ങൾ നവ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇപ്പോൾ അങ്ങനെ ശ്രദ്ധേയയായി മാറിയിരിക്കുകയാണ് ഒരു മൂന്നാം ക്ലാസ്സുകാരി. അതിമനോഹരമായ ഒരു കഥയിലൂടെയാണ് ഈ കുരുന്ന് സമൂഹമാധ്യമങ്ങളെ വിസ്മയിപ്പിച്ചിരിക്കുന്നത്. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ മറ്റൊരു കുട്ടിയുടെ വാക്കുകളില്‍ വേദനിക്കാതെ താന്‍ ഒരു മിടുക്കിക്കുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന നിധിയെന്ന മൂന്നാം ക്ലാസുകാരിയുടെ കഥയാണ് ശ്രദ്ധ നേടുന്നത്. കുട്ടിത്തം നിറഞ്ഞ കൈയക്ഷരത്തോടെ നിധി എഴുതിയ കഥ അമ്മ അനുശ്രീയാണ് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞുകഥയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുവരുന്നത്.
വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങൾ ഈ കഥ ഏറ്റെടുത്തിരിക്കുന്നത്. അമ്മ ജോലി സ്ഥലത്തുനിന്നെത്താന് കാത്തിരുന്ന ഇടവേളയിലാണ് നിധി അന്ന് സ്കൂളില്‍ നടന്ന ആ സംഭവം കഥയാക്കി മാറ്റിയത്. എന്നാപ്പിന്നെ ഒരു കഥ വായിക്കാമെന്ന ക്യാപ്ഷനോടെ അനുശ്രീ പോസ്റ്റ് ചെയ്ത കഥയ്ക്ക് ഫേസ്ബുക്കില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രസകരവും കൗതുകമുണർത്തുന്നതുമായ ഇത്തരം കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സ്രാവുമായി മൽപ്പിടുത്തം നടത്തുന്ന ഒരു യുവാവിന്റെ വിഡിയോയാണ് നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയത്. വിഡിയോയിലെ ദൃശ്യങ്ങൾ കാണുമ്പോൾ കടലിലേക്ക് തിരികെ പോവാൻ ശ്രമിക്കുന്ന സ്രാവുമായി മൽപ്പിടുത്തം നടത്തി അതിനെ തിരികെ കരയിലേക്ക് എത്തിക്കാൻ യുവാവ് ശ്രമിക്കുന്നത് പോലെ തോന്നും.
എന്നാൽ യാഥാർഥ്യം മറ്റൊന്നാണെന്നാണ് കണ്ടു നിന്ന ആളുകൾ പറയുന്നത്. സ്രാവിനെ സ്വതന്ത്രമായി അഴിച്ചു വിടാനാണ് അയാൾ ശ്രമിക്കുന്നത്. അയാൾ മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് അബദ്ധത്തിൽ സ്രാവ് കുടുങ്ങിയത്. അയാൾ അതിനെ സ്വതന്ത്രനാക്കി വെള്ളത്തിലേക്ക് വിടാൻ ശ്രമിക്കുകയായിരുന്നു. അയാൾ ഇതിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ പതിഞ്ഞത്.
Story Highlights: A 3rd standard girl’s story goes viral