“ഇനി ഞാൻ ആവർത്തിക്കില്ല ടീച്ചറെ, ക്ഷമിക്ക്..”; സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ഒരു കുഞ്ഞു ക്ഷമാപണം-വിഡിയോ

September 15, 2022

രസകരമായ നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോൾ പിണങ്ങി നിൽക്കുന്ന അധ്യാപികയോട് ക്ഷമ ചോദിക്കുന്ന ഒരു കുരുന്നിന്റെ രസകരമായ വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. കുസൃതി കാണിച്ചതിന് പിണങ്ങി നിൽക്കുന്ന അധ്യാപികയോട് താൻ ഇനി തെറ്റ് ആവർത്തിക്കില്ല എന്ന് ആവർത്തിച്ച് പറയുന്ന കുരുന്ന് ഇപ്പോൾ ചിരി പടർത്തുകയാണ്.

വിദ്യാർത്ഥിയുടെ അനുസരണക്കേടിൽ ദേഷ്യപ്പെട്ട അധ്യാപികയെ ഒരു കൊച്ചുകുട്ടി സമാധാനിപ്പിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. കുട്ടി തുടർച്ചയായി മാപ്പ് പറയുന്നതും തെറ്റ് ആവർത്തിക്കില്ലെന്ന് അധ്യാപികയോട് വാഗ്ദാനം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. അവൻ ക്ഷമ ചോദിക്കുന്നതും ടീച്ചറുടെ വാത്സല്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നതും ഏറെ ഹൃദ്യമായ കാഴ്ച്ചയാണ്. വീഡിയോയുടെ അവസാനം അദ്ധ്യാപിക വിദ്യാർത്ഥിയോട് ക്ഷമിക്കുകയും പകരം അവൻ ടീച്ചർക്ക് ചുംബനം നൽകുകയും ചെയ്യുന്നുണ്ട്.

ഇത്തരം നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് നവ മാധ്യമങ്ങൾ ഓരോ ദിവസവും ഏറ്റെടുക്കാറുള്ളത്. മയിലിന്റെ നിറമുള്ള ഒരു ചിലന്തിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിയത്. ചിലന്തികളിലെ സുന്ദരന്മാരാണ് മയിൽ ചിലന്തികൾ. ‘മയിൽ ടാരാന്റുല’ ഒരു സങ്കൽപ്പമല്ല. നീല രോമങ്ങളുള്ള ഇത്തരത്തിലുള്ള ഒരേയൊരു ഇനമാണുള്ളത്. പോസിലോതെരിയ മെറ്റാലിക്ക അല്ലെങ്കിൽ ‘പീക്കോക്ക് ടരാന്റുല’ ഒരു പഴയ ചിലന്തി ഇനമാണ്. ആന്ധ്രാപ്രദേശിലെ ഇലപൊഴിയും വനമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ.

Read More: “എന്തൊരു കരുതലാണീ ആനയ്ക്ക്..”; ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നിറങ്ങി വരുന്ന ആന, വീടിന് കേടു പാടുണ്ടാവാതിരിക്കാൻ അതീവ ശ്രദ്ധ-വിഡിയോ

നിർഭാഗ്യവശാൽ, ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്. വനനശീകരണം മൂലം ഈ മയിൽ ചിലന്തിയുടെ എണ്ണം നിരന്തരം ഭീഷണിയിലാണ്. പ്രായപൂർത്തിയായ ആൺ ചിലന്തിയിൽ പൊതുവെ ഈ നീല നിറത്തിന് കുറവുണ്ടാകാറുണ്ട്. പെൺ മയിൽ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവമായി 15 വർഷം വരെ ജീവിക്കാറുണ്ട്. ആൺ ചിലന്തികൾ ആവട്ടെ 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു. കട്ടിയുള്ള കാലുകൾ, പുറകിലെ പാറ്റേണുകൾ, ശരീരത്തിന്റെ തിളക്കമുള്ള നീല നിറം എന്നിവ കാരണം മയിൽ ചിലന്തികൾ കാഴ്ചയിലും സവിശേഷതകൾ ഉള്ളവയാണ്.

Story Highlights: Kid apology to teacher goes viral