ഓണം വരവായി ..; ആഘോഷചേലിൽ അഹാന കൃഷ്ണ

September 5, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.സംവിധാന രംഗത്തേക്കും നടി അടുത്തിടെ ചുവടുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്നു ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന.  ഇപ്പോൾ വെബ് സീരിസിലും നടി വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ,ഓണം വരവേൽക്കുകയാണ് നടി. ഓണചേലിലുള്ള ചിത്രങ്ങൾ നടി പങ്കുവയ്ക്കുന്നു. അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read Also: രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിൽ പുന്നമട കായൽ; തത്സമയ പ്രത്യേക പരിപാടിയുമായി ട്വന്റിഫോർ ന്യൂസ്

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.ഇപ്പോഴിതാ, വെബ് സീരിസ് രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. ‘മീ മൈസെൽഫ് & ഐ’  എന്ന വെബ് സീരിസിലാണ് നടി വേഷമിടുന്നത്.

Story highlights- ahaana krishna’s onam look