മോഹൻലാൽ ആടിത്തിമിർത്ത എം.ജി ശ്രീകുമാർ ഗാനവുമായി വേദിയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച് അക്ഷിത്…

September 2, 2022

നിരവധി ഹിറ്റ് ഗാനങ്ങളാണ് മോഹൻലാൽ-എം.ജി ശ്രീകുമാർ കൂട്ടുക്കെട്ടിൽ നിന്ന് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്. മലയാളികൾ നെഞ്ചോട് ചേർത്ത അതിമനോഹരമായ മെലഡികൾക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലാക്കിയ അടിപൊളി ഗാനങ്ങളും ഇരുവരും ചേർന്ന് മലയാള സിനിമ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്.

ഇപ്പോൾ ഈ കൂട്ടുകെട്ടിന്റെ ഒരു ഹിറ്റ് ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ് കൊച്ചു ഗായകൻ അക്ഷിത്. 1994 ൽ റിലീസ് ചെയ്‌ത മിന്നാരത്തിലെ “ഒരു വല്ലം പൊന്നും പൂവും..” എന്ന ഗാനമാണ് അക്ഷിത് വേദിയിൽ ആലപിച്ചത്. എസ്.പി.വെങ്കിടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. എം.ജി ശ്രീകുമാറിനൊപ്പം സുജാതയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വേദിയെ ആവേശത്തിലാക്കിയാണ് അക്ഷിത് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

Read More: “എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ..”; മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രീഹരി

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Akshith sings a mohanlal song