“മനസ്സിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനി സരസ്വതി..”; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി ആൻ ബെൻസന്റെ മനസ്സ് തൊടുന്ന ആലാപനം…

September 6, 2022

ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടുവേദിയിലെ മിടുക്കി ഗായികയാണ് ആൻ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ ഭക്തിസാന്ദ്രമായ ഒരു ഗാനം ആലപിച്ച് വേദിയുടെ മനസ്സ് നിറയ്ക്കുകയാണ് ഈ കൊച്ചു ഗായിക. ‘മറുനാട്ടിൽ ഒരു മലയാളി’ എന്ന ചിത്രത്തിലെ “മനസ്സിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനി സരസ്വതി..” എന്ന ഗാനമാണ് ആൻ വേദിയിൽ ആലപിച്ചത്. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ യേശുദാസും ജാനകിയമ്മയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.

Read More: ചിരിയും നൃത്തച്ചുവടുകളുമായി ഓണാഘോഷം പൊടിപൊടിക്കാൻ ഉത്രാട ദിനത്തിൽ ജയറാം സ്റ്റാർ മാജിക് വേദിയിൽ…

കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Story Highlights: Ann benson sings a beautiful janakiyamma devotional song