“മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും..”; മലയാളികളുടെ പ്രിയ നടൻ മധുവിന്റെ നിത്യഹരിത ഗാനവുമായി പാട്ടുവേദിയിൽ വിസ്‌മയം തീർത്ത് ആൻ ബെൻസൺ

September 26, 2022

മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. പാട്ടുവേദിയിലെ മിടുക്കി ഗായികയാണ് ആൻ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ ഈ കൊച്ചു ഗായികയുടെ അതിമനോഹരമായ ഒരു ഗാനമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. ‘കറുത്ത പൗർണമി’ എന്ന ചിത്രത്തിലെ “മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും..” എന്ന ഗാനമാണ് ആൻ വേദിയിൽ ആലപിച്ചത്. എം.കെ അർജുനൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. ഭാസ്‌ക്കരൻ മാഷാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

Read More: “പുനീതിന്റെ മരണം ഒരു വലിയ ഷോക്കായിരുന്നു..”; കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയിയായി ശ്രീനന്ദ് മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Ann benson sings an evergreen song of actor madhu