“എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..”; ജാനകിയമ്മയുടെ ഹിറ്റ് ഗാനം ആലപിച്ച് അസ്‌നക്കുട്ടി പാട്ടുവേദിയുടെ മനസ്സ് നിറച്ച നിമിഷം

September 27, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിൽ പ്രേക്ഷകരുടെ ഇഷ്ട ഗായികയായിരുന്നു അസ്‌ന. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുണ്ടായിരുന്നു അസ്‌നക്കുട്ടി. ഇപ്പോൾ മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന മനോഹരമായ ഒരു സിനിമ ഗാനവുമായി എത്തി ഈ കൊച്ചു ഗായിക വേദിയിൽ സൃഷ്‌ടിച്ച അവിസ്‌മരണീയമായ ഒരു നിമിഷമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്.

1983 ൽ റിലീസ് ചെയ്‌ത ‘നസീമ’ എന്ന ചിത്രത്തിലെ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..” എന്ന ഗാനമാണ് അസ്‌ന വേദിയിൽ ആലപിച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. ഭാസ്‌ക്കരൻ മാഷാണ്. മലയാളികളുടെ പ്രിയ ഗായിക ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ആലപിച്ച് വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു അസ്‌നക്കുട്ടി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് പാട്ടുവേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. അസ്‌നയുടെ ആലാപനത്തിലൂടെ അത്തരമൊരു മനോഹര നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

Read More: കല്യാണ ദിവസം കൂട്ടുകാരികളുടെ കൈതട്ടിമാറ്റി ഭാവന എന്ന് വാർത്തകൾ വന്നു- അനുഭവം പങ്കുവെച്ച് നടി

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച, ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Story Highlights: Asna sings an evergreen janakiyamma song