“ചേട്ടന്റെ കടുത്ത പനിക്ക് പോലും മാറ്റാൻ കഴിയാത്ത മടി..”; അറിവിന്റെ വേദിയെ പൊട്ടിച്ചിരിപ്പിച്ച അനുഭവം പങ്കുവെച്ച് ഭാവന

September 23, 2022

പ്രേക്ഷകരുടെ ഇഷ്‌ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഒരിടവേള എടുത്ത താരത്തിന്റെ തിരിച്ചു വരവ് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ ഭാവന ഫ്ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. അവിട്ടം നാളിലാണ് താരം അറിവിന്റെ വേദിയിലെ പ്രത്യേക അതിഥിയായി എത്തിയത്.

തന്റെ മടിയെ പറ്റി വേദിയിൽ സംസാരിക്കുകയായിരുന്നു ഭാവന. ഭക്ഷണം കഴിക്കാൻ ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിനും മടിയാണെന്നാണ് താരം പറയുന്നത്. ചേട്ടന്റെ കടുത്ത പനിക്ക് പോലും തന്റെ മടി മാറ്റാൻ കഴിഞ്ഞില്ലെന്നാണ് ഭാവന പറയുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രസകരമായ ആ സംഭവമാണ് ഭാവന അറിവിന്റെ വേദിയിൽ പങ്കുവെച്ചത്.

നേരത്തെ ആദ്യ സിനിമയായ നമ്മളിന്റെ വിശേഷങ്ങൾ ഭാവന പങ്കുവെച്ചിരുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം മറ്റ് താരങ്ങളെ ഒക്കെ ആളുകൾ അഭിനന്ദിക്കുന്നുണ്ടായിരുന്നുവെന്നും തന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നും ഓർത്തെടുക്കുകയാണ് ഭാവന. ഇതിൽ ചെറുതായി വിഷമം തോന്നിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അതിനിടയിൽ ചിത്രത്തിൽ പരിമളം ആയി അഭിനയിച്ച കുട്ടി നന്നായിരുന്നുവെന്ന് ആരോ പറഞ്ഞപ്പോൾ അത് താനാണ് എന്ന് തനിക്ക് എടുത്ത് പറയേണ്ടി വന്നുവെന്നും ഭാവന പറഞ്ഞു.

Read More: “ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്..”; മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മഞ്‌ജു വാര്യർ

‘‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രമാണ് ഭാവനയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂർത്തിയായിരുന്നു. 60 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയായത്. ഭാവന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷൂട്ടിംഗ് പൂർത്തിയായെന്ന വിവരം പങ്കുവെച്ചത്. “അങ്ങനെ അത് പൂർത്തിയായി!! സ്നേഹമല്ലാതെ മറ്റൊന്നുമില്ല.” ഭാവന കുറിച്ചു.

Story Highlights: Bhavana about her laziness

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!