സഞ്ജുവിന് ഒരു പൊൻതൂവൽ കൂടി; താരത്തിന്റെ നേത്യത്വത്തിൽ ന്യൂസീലൻഡ് എയ്‌ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ ടീം

September 27, 2022

നായകനായുള്ള തന്റെ മികവ് ഓരോ അവസരത്തിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ന്യൂസീലൻഡ് എയ്ക്കെതിരെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് സഞ്ജു നായകനായ ഇന്ത്യ എ ടീം. അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 106 റൺസ് വിജയം നേടിയതോടെയാണ് ഇന്ത്യ എ പരമ്പര തൂത്തുവാരിയത്. ഇന്ത്യ മുന്നോട്ടുവച്ച 285 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് എ 38.3 ഓവറിൽ 178 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. 83 റൺസെടുത്ത ഡെയിൻ ക്ലീവർ ന്യൂസിലൻഡ് ടോപ്പ് സ്കോററായി. രാജ് ബവ ഇന്ത്യക്കായി 4 വിക്കറ്റ് വീഴ്ത്തി.

നായകനായ സഞ്ജു തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.3 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 54 റൺസെടുത്ത സഞ്ജു ടോപ് സ്കോററായപ്പോൾ 51 റൺസെടുത്ത ഷർദുൽ താക്കൂറും 50 റൺസെടുത്ത തിലക് വർമ്മയും നായകന് മികച്ച പിന്തുണ നൽകി.

അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യ ടി 20 മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ ആരാധകർ ഇന്ത്യൻ ടീമിനെ കാണാനെത്തിയ സമയത്ത് നടന്ന ചില സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യൻ ടീമിനെ വലിയ ആവേശത്തോടെ സ്വീകരിച്ച ആരാധകർ സഞ്ജുവിന് വേണ്ടിയും ആർപ്പുവിളിച്ചിരുന്നു, ഇതിനിടയിൽ ബസിനകത്ത് നിന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് സഞ്ജുവിന്റെ ചിത്രം ഫോണിൽ കാണിക്കുകയായിരുന്നു.ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയാവുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

Read More: സഞ്ജുവിന്റെ ഫോട്ടോ ഉയർത്തി കാണിച്ച് സൂര്യകുമാർ യാദവ്; മലയാളി ആരാധകർക്ക് ആവേശം പകർന്ന നിമിഷം-വിഡിയോ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യ ടി 20 മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. മികച്ച സ്വീകരണമാണ് ടീമിന് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ടീം തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ വിശ്രമിച്ച ടീം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുകയാണ്.

Story Highlights: Captain sanju samson leads india to victory