“എന്റെ മകൻ കൃഷ്‌ണനുണ്ണി..”; ജാനകിയമ്മയുടെ ഈശ്വര ചൈതന്യം തുളുമ്പി നിൽക്കുന്ന ഗാനം ഉള്ളിൽ തട്ടി ആലപിച്ച് ദേവനക്കുട്ടി

September 4, 2022

അതിമനോഹരമായ ഒരു പാട്ടിലൂടെ പ്രിയ ഗായിക ദേവനശ്രിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്നിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

‘ഉദയം’ എന്ന ചിത്രത്തിലെ “എന്റെ മകൻ കൃഷ്‌ണനുണ്ണി..” എന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിച്ചത്. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി.ഭാസ്‌ക്കരൻ മാഷാണ്. മലയാളികളുടെ ഇഷ്‌ട ഗായിക ജാനകിയമ്മ ചിത്രത്തിൽ പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായി പാട്ടുവേദിയിൽ ആലപിച്ച് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മിഴിയും മനസ്സും നിറച്ചിരിക്കുകയാണ് കുഞ്ഞു ഗായിക ദേവനക്കുട്ടി.

Read More: “എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ..”; മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രീഹരി

മലയാളികളുടെ ഇടയിൽ വലിയ ആരാധകവൃന്ദമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്കുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devana sriya janakiyamma song