“കാർവർണ്ണനെ കണ്ടോ സഖീ…”; ചിത്രാമ്മയുടെ ഗാനം ആലപിച്ച് ദേവനന്ദ പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കിയ നിമിഷം…

September 13, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ആലാപനം കൊണ്ട് വിസ്‌മയം തീർക്കുന്ന പാട്ടുകാരിയായിരുന്നു ദേവനന്ദ. വേറിട്ട മനോഹരമായ ശബ്‌ദത്തിനുടമയായ ഈ കൊച്ചു ഗായികയ്ക്ക് വലിയ പ്രശംസയാണ് പലപ്പോഴും വേദിയിലെ ജഡ്‌ജസ് നൽകിയിട്ടുള്ളത്. ചിത്രാമ്മയുടെ ഒരു ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങിയ ദേവനക്കുട്ടിയുടെ ഒരു പ്രകടനമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുന്നത്.

മമ്മൂട്ടി നായകനായ ‘ഒരാൾ മാത്രം’ എന്ന ചിത്രത്തിലെ “കാർവർണ്ണനെ കണ്ടോ സഖീ…” എന്ന ഗാനമാണ് ദേവനന്ദ വേദിയിൽ ആലപിച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. കെ.എസ് ചിത്ര പാടി അനശ്വരമാക്കിയ ഈ ഗാനം അതിമനോഹരമായാണ് ദേവനന്ദ വേദിയിൽ ആലപിക്കുന്നത്.

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസൺ പൂർത്തിയായിരിക്കുകയാണ്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Read More: ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയി; രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ആൻ ബെൻസണും അക്ഷിതും…

തിരുവോണ ദിനത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Devananda impresses audience with a beautiful k.s.chithra devotional song